മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ സുനേത്രയെ നിയമസഭാ കക്ഷിയുടെ നേതാവായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ സുനേത്ര പവാർ രാജ്യസഭ എംപിയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അവർ അജിത് പവാറിന്റെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ബാരാമതി സീറ്റിൽ നിന്നും ജനവിധി തേടും.















