ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഷിയ പള്ളിയിൽ വെള്ളിയാഴ്ച നടന്ന ചാവേർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മുഖാവരണം ധരിച്ച് തോക്ക് പിടിച്ച് നിൽക്കുന്ന ചാവേറിന്റെ ചിത്രവും ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശത്തെ ഇമാം ബർഗ ഖസ്ർ-ഇ-ഖദീജാത്തുൽ കുബ്ര പള്ളിയിയിൽ ജുമാ നിസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചാവേർ പള്ളിയുടെ കവാടത്തിൽ നിന്നും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
ബലൂച് പ്രവിശ്യയിൽ കലാപം ശക്തമാക്കുന്നതിനിടെയാണ് ഏറ്റവും പാകിസ്ഥനെ നടക്കി ഭീകരാക്രമണം നടന്നത്. പാകിസ്താൻ സുന്നി ഭൂരിപക്ഷ രാജ്യമാണെങ്കിലും, ജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ ഷിയാകളുണ്ട്. 2008 ലെ മാരിയറ്റ് ഹോട്ടൽ ബോംബ് സ്ഫോടനത്തിന് ശേഷമുള്ള തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.















