ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആയുധങ്ങളുടെ ഗുണനിലവാരം ഇന്ത്യയേക്കാൾ അറിയുന്ന മറ്റൊരു രാജ്യമില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്കെതിരെ തൊടുത്തു വിട്ട റോക്കറ്റുകളും ഡ്രോണുകളും ‘പപ്പടം’ പോലെ പൊടിഞ്ഞത് വലിയ വാർത്തയായിരുന്നു.
പാകിസ്ഥാനിൽ നിന്നും അസർബൈജൻ വാങ്ങിയ ആയുധങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ വിതരണം ചെയ്ത വെടിക്കോപ്പുകൾക്കും പീരങ്കി ഷെല്ലുകൾക്കും പതിറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുരുമ്പ്, കുറഞ്ഞ പ്രൊപ്പല്ലന്റ് ലോഡ്, തെറ്റായ ദൂരപരിധി എന്നീ പ്രശ്നങ്ങളുണ്ട്. ഷെല്ലുകൾക്ക് പാകിസ്ഥാൻ അവകാശപ്പെടുന്ന പരിധിയുടെ 40-60 ശതമാനം മാത്രമാണുള്ളത്.
അസർബൈജനും അയൽരാജ്യമായ അർമേനിയയും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുകയാണ്. ആയുധങ്ങൾക്കായി തുർക്കിയെയും അടുത്ത സഖ്യകക്ഷിയായ പാകിസ്ഥാനെയുമാണ് അവർ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം ഇരും രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അസർബൈജന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പാകിസ്താൻ ആയുധങ്ങൾ കൊണ്ട് പണി കിട്ടിയ ആദ്യ രാജ്യമല്ല അസർബൈജാൻ. നേരത്തെ, പാകിസ്താൻ ആയുധങ്ങൾ വാങ്ങിയതിൽ യുക്രൈൻ ഖേദം പ്രകടിപ്പിച്ചിരുന്നു. റഷ്യൻ ആക്രമണത്തിനിടയിൽ, യുക്രേനിയൻ സൈന്യം എം 777 ഹോവിറ്റ്സർ പീരങ്കികൾക്കായി പാകിസ്ഥാനിൽ നിർമ്മിച്ച 155 എംഎം ഷെല്ലുകൾ വാങ്ങിയിരുന്നു. ഈ ഷെല്ലുകൾ അകാലത്തിൽ പൊട്ടിത്തെറിച്ചതായും പീരങ്കികൾക്ക് കേടുപാടുകൾ സംഭവിച്ചതായും പരാതികൾ ഉയർന്നു. ഒരു കാലത്ത് സൗദിയും ആയുധങ്ങൾക്കായി പാകിസ്ഥാനെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് സൗദി കൂടുതൽ ആയുധങ്ങളും വാങ്ങുന്നത് ഇന്ത്യയിൽ നിന്നാണ്.















