തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെ കെ കെ ശൈലജ ടീച്ചർ നടത്തിയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല എന്നും എല്‍ഡിഎഫ് മാത്രമാൻ ഇത് ചെയ്യുന്നതെന്നുമായിരുന്നു ടീച്ചറുടെ പ്രസ്താവന. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ദേശീയോത്സവമല്ലേ ഓണം , അതിന് മറ്റ് സംസ്ഥാനങ്ങൾ എന്തിനാണ് അലവൻസ് കൊടുക്കുന്നത് എന്നാണ് ജനങ്ങളുടെ ചോദ്യം. ദീപാവലി, ദസറ പോലുള്ള ആഘോഷങ്ങൾക്ക് കേരളത്തിൽ അലവൻസ് നൽകുന്നുണ്ടോ എന്നും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ഇവരൊക്കെ എങ്ങനെ ടീച്ചർ ആയി എന്ന് പുനപരിശോധിക്കണമെന്ന് പോലും കമന്റുകൾ വന്നിട്ടുണ്ട്. അമേരിക്കയിലേക്ക് പോയി ട്രംപിനെ പാഠം പഠിപ്പിക്കും എന്ന് പറയാനും ഇനി മടിക്കില്ല എന്നും ചിലർ കമന്റിടുന്നുണ്ട്.
വീഡിയോ പകർത്തിയിരിക്കുന്ന സ്ഥലം വ്യക്തമല്ലെങ്കിലും വീഡിയോയും ശൈലജ ടീച്ചറും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്രത്തോട് ശക്തമായി പോരാടി നേടിയെടുത്തതാണെന്ന ടീച്ചറുടെ പ്രസ്താവനയ്ക്കും ട്രോളുകൾ നിരവധിയാണ്.















