കൊച്ചി: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഉത്തരവിൽ നിർണായക പരാമർശങ്ങളുമായി ഹൈക്കോടതി. ക്രൂരമായ പീഡനത്തിന് ഇരയായ ഒരാൾ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന സൂചനയാണിത് നൽകുന്നത്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ എന്ന് എന്ന് ഹൈക്കോടതി വിലയിരുത്തി. വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗർഭ ചിത്രത്തിന് മരുന്ന് നൽകിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് ചാറ്റുകളിലുണ്ട്. ഗർഭഛിദ്രം രാഹുലിന്റെ നിർബന്ധ പ്രകാരമായിരുന്നോ എന്ന് വിചാരണയിൽ വ്യക്തമാകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.















