കണ്ണൂർ: സംസ്ഥാന സർക്കാർ പരിപാടിയിൽ വീണ്ടും സി സദാനന്ദൻ മാസ്റ്റർ എം. പിക്ക് അവഗണന. പിണറായി പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിൽ നിന്ന് സദാനന്ദൻ മാസ്റ്റർ എംപിയെ ഒഴിവാക്കി. ജില്ലയിൽ നിന്നുള്ള മറ്റ് എംപിമാരെയെല്ലാം പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്. നേരത്തെയും സർക്കാർ പരിപാടികളിൽ നിന്ന് എം പി സദാനന്ദൻ മാസ്റ്ററെ ഒഴിവാക്കിയിരുന്നു.
സംസ്ഥാന സർക്കാർ പരിപാടികളിൽ നിന്നും ബോധപൂർവ്വം എംപിയെ ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സദാനന്ദൻ മാസ്റ്ററുടെ എം. പി സ്ഥാനം സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രയത്തിന് കിട്ടിയ തിരിച്ചടിയായിരുന്നു. ഇതോടെ രാജ്യവ്യാപകമായി സിപിഎമ്മിന്റെ ‘ചോര വെറി’ ചർച്ചയായി. കഴിഞ്ഞ ദിവസം സദാനന്ദൻ മാസ്റ്റർ പാർലമെൻറിൽ നടത്തിയ പ്രസംഗം ഏവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇതോന്നും പക്ഷെ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും അത്ര രസിച്ചിട്ടില്ല.















