തൃ ശൂ ര്‍: കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. വാഴച്ചാല്‍ പുകലപ്പാറയില്‍ സുന്ദരന്‍ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ കുത്ത് ഡാമിന് സമീപം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സുന്ദരന്‍ കാട്ടാനയ്‌ക്ക് മുന്നില്‍ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു .ആക്രമണത്തിൽ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കെറ്റിരുന്നുസംഭവമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു.















