ചന്ദ്രഗ്രഹണം ഇന്ന്; രക്ത ചന്ദ്രൻ ദൃശ്യമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദ്രഗ്രഹണം ഇന്ന്; രക്ത ചന്ദ്രൻ ദൃശ്യമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2026, 07:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതാണ് ഇതിന് കാരണം. ചന്ദ്രന്‍ വലത്തുനിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ന്ഗ്രഹണ സമയത്ത്, ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും. .

ഭാരതത്തില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ ഭൂമിയുടെ നിഴലാല്‍ പൂര്‍ണമായി മറയ്‌ക്കപ്പെടുക.

കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ്

പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നിടത്തെല്ലാം ചന്ദ്രന്‍ കടുംചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ദൃശ്യമാകുക. ചന്ദ്രന്‍ കടുംചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമായി മാറുന്ന ഈ പ്രതിഭാസം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്.പൂർണ ചന്ദ്രനെ ഭൂമി പൂർണമായും മറയ്‌ക്കുന്നതോടെ രക്തനിറമുള്ള ചന്ദ്രൻ പ്രത്യക്ഷപ്പെടും. പൂര്‍ണ്ണഗ്രഹണ ഘട്ടത്തില്‍ മാത്രമേ രക്തചന്ദ്രനെ കാണാന്‍ കഴിയൂ. ഇന്ന് വൈകിട്ട് ഈ അവസരം നഷ്ടപ്പെടുത്തിയാൽ അത്ഭുത പ്രതിഭാസം കാണാൻ ഇനി 2029 വരെ കാത്തിരിക്കേണ്ടിവരും.

ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ദൃശ്യമാകുന്ന സമയക്രമം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്ര ഗ്രഹണം പകൽ ഉച്ചകഴിഞ്ഞ് 3 മണി 23 മിനിറ്റ് മുതൽ 6 മണി 53 മിനിറ്റ് വരെയാണ് ഉണ്ടാവുക. പൂർണ ഗ്രഹണം തുടങ്ങുന്നത് വൈകീട്ട് 4:34ന് ആയിരിക്കും. ഈ സമയത്താണ് രക്തചന്ദ്രൻ ആഗതമാകുക. പിന്നീട് ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.5.30 ആകുമ്പോഴേക്കും പരമാവധി ഗ്രഹണത്തിലേക്കെത്തുകയും ചന്ദ്രന് പൂർണ്ണമായും ചുവപ്പ് നിറമാവുകയും ചെയ്യും.

ഇന്ത്യയിൽ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും ദൃശ്യമാകുക. വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ  കാണാൻ സാധിക്കും. .

Tags: lunar eclipseFEATURED2blood moon
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies