ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2026, 10:42 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു . ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് കത്തിക്കുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.

ഐആർജിസി മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയാണ് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. “ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ റെവല്യൂഷണറി ഗാർഡുകളുടെയും നാവികസേനയുടെയും അംഗങ്ങൾ കപ്പലുകൾക്ക് തീയിടും”, ജബ്ബാരി മുന്നറിയിപ്പ് നൽകി. എന്നാൽ യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ അവകാശവാദം തള്ളി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് യുഎസ് അവകാശപ്പെട്ടു.

പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും ആഗോള കടൽ പാതകളുമായും ബന്ധിപ്പിക്കുന്ന ഏകദേശം 33 കിലോമീറ്റർ (21 മൈൽ) വീതിയുള്ള ഇടുങ്ങിയതും വളഞ്ഞതുമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഈ പാതയെ പ്രാദേശികമായി ഇറാനും ഒമാനുംനിയന്ത്രിക്കുന്നുണ്ടെങ്കിലും വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാൻ അവകാശമുള്ള ഒരു അന്താരാഷ്‌ട്ര ജലപാതയായി ഹോർമുസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ആഗോള വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവാണ് ഹോർമുസ്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌‌റെയിൻ, യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും വാതകവും കൊണ്ടുപോകുന്നത് ഹോർമുസിലൂടെയാണ്.

Tags: Strait Of Hormuz ShutdownUS and Israel attack IranStrait of Hormuz
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

Latest News

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies