ആറ്റുകാൽ പൊങ്കാല ഇട്ടതിന് വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്ന് ബിഗ് ബോസ് സീരിയൽ താരം റെനീഷ റഹിമാൻ. ഒരു ഹിന്ദു സ്ത്രീ നോമ്പ് എടുത്തപ്പോൾ അതിനെ ഒരുപാട് പേർ പിന്തുണയ്ക്കുന്നത് കണ്ടു. എന്നാൽ താൻ വിശ്വാസപൂർവ്വം പൊങ്കാല ഇട്ടതിനെ വിമർശിക്കുന്നു.
താൻ പഠിച്ചത് ചിന്മയ വിദ്യാലയത്തിലാണ്. ഗായത്രി മന്ത്രവും, സരസ്വതി സ്തോത്രവും, ഭഗവത്ഗീതയും, ഹനുമാൻ ചാലിസയും ഒക്കെ കേട്ടാണ് വളർന്നത്. ഒരു പള്ളിയിൽ പോയാൽ ലഭിക്കുന്ന അനുഭൂതി തനിക്ക് ഒരു ക്ഷേത്രത്തിൽ പോയാലും ലഭിക്കാറുണ്ട്. 100% വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമാണ് താൻ പൊങ്കാലയിട്ടത് എന്നും റെനീഷ റഹിമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
പൊങ്കാലയിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടി നേരിടേണ്ടി വന്നത്. നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത് എന്ന ചോദ്യമാണ് റെനീഷ റഹിം പ്രധാനമായും നേരിടേണ്ടി വന്നത്. പൊങ്കാലയിടാന്‍ ഇത്രയ്‌ക്ക് ആര്‍ത്തിയാണെങ്കില്‍ പിന്നെ മതം മാറിക്കൂടെയെന്ന തരത്തിലായിരുന്നു കമൻറുകൾ. ബിഗ്ബോസ് അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു റെനിഷ. സീതാകല്യാണം എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധനേടിയത്.















