മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍ണറെ സന്ദര്‍ശിച്ച് സാഹിത്യ നായകര്‍: നെല്‍ക്കതിര്‍ക്കുലയും കണിക്കൊന്ന പൂക്കളും ഗവർണ്ണർക്ക് സമ്മാനിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍ണറെ സന്ദര്‍ശിച്ച് സാഹിത്യ നായകര്‍: നെല്‍ക്കതിര്‍ക്കുലയും കണിക്കൊന്ന പൂക്കളും ഗവർണ്ണർക്ക് സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2026, 06:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനായി പ്രമുഖ സാഹിത്യകാരന്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു.
ഗവർണ്ണർക്ക് പൈതൃകത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍ക്കതിര്‍ കുലയും കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയും സമ്മാനിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശവനാഥ ആര്‍ലേക്കറെ കണ്ടത്.

എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണെന്നും ഓരോ സംസ്ഥാനവും സ്വന്തം മാതൃഭാഷയെ ഭരണത്തിലും വിദ്യാഭ്യാസത്തിലും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആര്‍ലേക്കര്‍ പറഞ്ഞു. മാതൃഭാഷ മനുഷ്യന്റെ സംസ്‌കാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിസ്ഥാനം ആണെന്ന് അദ്ദേഹം പറഞ്ഞു. ”മലയാളം അതുല്യമായ സാഹിത്യ പാരമ്പര്യമുള്ള സമ്പന്നമായ ഭാഷയാണ്. ഈ ഭാഷയില്‍ ലോകോത്തര സാഹിത്യസൃഷ്ടികള്‍ പിറന്നിട്ടുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും മലയാളത്തിന്റെ പ്രയോഗം വര്‍ധിക്കുന്നത് ഭാഷയുടെ വളര്‍ച്ചക്കും സമൂഹത്തിന്റെ സാംസ്‌കാരിക ശക്തിക്കും വലിയ സഹായമാകും,” അദ്ദേഹം പറഞ്ഞു.”എവിടെ പോയാലും മാതൃഭാഷയെ മറക്കരുത്. രണ്ട് മലയാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അത് മലയാളത്തിലായിരിക്കണം. സ്വന്തം ഭാഷയെ ആദരിക്കുകയും അടുത്ത തലമുറയ്‌ക്ക് അതിന്റെ മഹത്വം കൈമാറുകയും ചെയ്യുന്നത് ഓരോ മലയാളിയുടെയും കടമയാണ്,” എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം ഔദ്യോഗിക ഭാഷയാക്കണമെന്നത് കേരളപ്പിറവിയോടൊപ്പം ഉയര്‍ന്നുവന്ന ആവശ്യമായിരുന്നുവെന്നും ഏറെ വൈകിയെങ്കിലും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ഭാഷാഭിമാനികളായ മുഴുവന്‍ മലയാളികളുടെയും സന്തോഷം അറിയിക്കുന്നതായി വി. മധുസൂദനന്‍ നായര്‍ വ്യക്തമാക്കി.

ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ആര്‍ നന്ദകുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags: governer rajendra arlekkar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies