സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2026, 12:24 pm IST
Facebook
Twitter
WhatsAppTelegram

സപ്തമാതൃക്കൾ എന്ന പേരിൽ അറിയപ്പെടുന്ന ഏഴു ദേവതകളുടെ കൂട്ടത്തിലെ ഏറെ പ്രാധാന്യമുള്ള ദേവതയാണ് വാരാഹി ദേവി. ശത്രുദോഷം മാറാനും ഐശ്വര്യമുണ്ടാകാനും തടസങ്ങൾ മാറാനുമൊക്കെ വാരാഹി മാതൃദേവിയുടെ ഉപാസന കൊണ്ട് സാധിതമാകും. വാരാഹിയെ ദുർഗ്ഗാ ദേവിയുടെ ഒരു പ്രധാന രൂപമായും, മഹാലക്ഷ്മിയുടെ താന്ത്രിക ഭാവമായും കണക്കാക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്നവളും ശത്രുനാശിനിയുമാണ് ദേവി.

പ്രധാനമായും ശാക്തേയ, ബുദ്ധ, വൈഷ്ണവ, ശൈവ ആരാധനകളിലെല്ലാം തന്നെ ഈ ദേവത ഉപാസിക്കപ്പെടുന്നു. വരാഹത്തിന്റെ (പന്നി) മുഖമുള്ളവൾ എന്നും അഷ്ടലക്ഷ്മിമാരുടെ സംയുക്ത രൂപം എന്നും വാരാഹിയെ അറിയപ്പെടുന്നു, പ്രത്യേകിച്ചും വാരാഹി ദേവിയെ പഞ്ചമി തിഥിയിൽ (ചാന്ദ്ര മാസത്തിലെ അഞ്ചാം ദിവസം) രാത്രിയിൽ ഉപാസിക്കുന്നത് വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.

പ്രധാന വിവരങ്ങൾ
രൂപം: വരാഹ മുഖമുള്ള ദേവി, സപ്തമാതാക്കളിൽ അഞ്ചാമത്തെ ദേവി, ദുർഗ്ഗാ ദേവിയുടെ (ലളിതാംബിക )സൈന്യാധിപ.

ഭാവം: ഐശ്വര്യദായിനി, വിജയദായിനി, സമ്പത്തിന്റെ മൂർത്തി, ദുരിതനാശിനി, ക്ഷിപ്രപ്രസാദി.

പ്രധാന ആരാധനാ ദിവസങ്ങൾ: പഞ്ചമി തിഥി, വെള്ളിയാഴ്ച, ശനിയാഴ്ച.

ആരാധനാ രീതി: ദ്വാദശ നാമങ്ങൾ ജപിക്കുക, മന്ത്രങ്ങൾ (ഉദാഹരണത്തിന്, ഓം ക്ലീം വരാഹമുഖി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം തന വശംഗരീ ദാനം വർഷയ സ്വാഹ) ജപിക്കുക, രാത്രി സമയങ്ങളിൽ പൂജ ചെയ്യുന്നത് ഉത്തമം.

പ്രത്യേകത: സ്ത്രീകളെ ബഹുമാനിക്കേണ്ടത് വാരാഹി ഉപാസനയുടെ ഭാഗമാണ്, കാരണം സ്ത്രീകൾ സന്തോഷിക്കുന്നിടത്ത് ദേവിയുടെ അനുഗ്രഹമുണ്ടാകും.
എന്തിനുവേണ്ടി ആരാധിക്കുന്നു: ദാരിദ്ര്യം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ നീക്കാൻ. വിജയം, ഐശ്വര്യം, സമ്പത്ത് എന്നിവ നേടാൻ.
ശത്രുക്കളെ ഇല്ലാതാക്കാൻ, മാനസിക ശക്തി നേടാൻ. കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നല്ല അവസരങ്ങൾ ലഭിക്കാൻ.

വരാഹി ധ്യാനം എന്നത് വരാഹി ദേവിയെ ധ്യാനിച്ച് മാനസിക ശാന്തിയും, ശക്തിയും, സമ്പത്തും, ശത്രുനാശവും നേടുന്നതിനായുള്ള ഒരു സാധനയാണ്. ഇത് ഭഗവതിയുടെ രൂപം മനസ്സിൽ കാണുക, മൂലമന്ത്രം ജപിക്കുക (ഉദാഹരണത്തിന്: “ഓം ക്ലീം വരാഹമുഖി ഹ്രീം ശ്രീം”), ഗായത്രി മന്ത്രം ചൊല്ലുക, യന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ രീതികളിലൂടെ ചെയ്യാം. ഈ ധ്യാനം ശനിയാഴ്ചകളിലോ, രാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ ചെയ്യുന്നത് ഉത്തമമാണെന്നും, ഗുരുവിന്റെ ഉപദേശത്തോടെ ചെയ്യുന്നത് ഗുണകരമാണെന്നും അഭിജ്ഞ മതം.

വരാഹി ധ്യാനത്തിന്റെ പ്രധാന ഘട്ടങ്ങൾ:
ശാന്തമായ സ്ഥലം: കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് ജപിക്കാൻ ശുദ്ധമായ, ശാന്തമായ ഒരിടം തിരഞ്ഞെടുക്കുക.
വിളക്ക്/ധൂപം: വരാഹി ദേവിയുടെ സാന്നിധ്യത്തിനായി ഒരു ദീപം/ധൂപം തെളിയിക്കുക.

ദേവിയുടെ രൂപം: വരാഹി ദേവിയുടെ ചിത്രം, യന്ത്രം അല്ലെങ്കിൽ വിഗ്രഹം മുന്നിൽ വെച്ച് ശ്രദ്ധിക്കുക.
മന്ത്രോച്ചാരണം: താഴെ പറയുന്ന മന്ത്രങ്ങൾ ചൊല്ലുക (ഓരോന്നും 108 തവണ വീതം ചെയ്യുന്നത് ഉത്തമം):

ഗായത്രി: “ഓം മഹിഷധ്വജായൈ വിദ്മഹേ ദണ്ഡഹസ്തായ ധീമഹി തന്നോ വരാഹി പ്രചോദയാത്”.
മൂലമന്ത്രം: “ഓം ക്ലീം വരാഹമുഖി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം തന വസംഗരീ ദാനം വർഷയ സ്വാഹ”.
മറ്റേതെങ്കിലും മന്ത്രങ്ങൾ ഗുരു നിർദ്ദേശിച്ചാൽ അവയും ജപിക്കാം.

ധ്യാനം: വരാഹി ദേവി നിങ്ങളുടെ മനസ്സിൽ പ്രകാശത്തോടെ ഇരിക്കുന്നു എന്ന് സങ്കൽപ്പിക്കുക. നിറഞ്ഞ മനസ്സോടെ അമ്മയുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുക. പിന്നീട് ധ്യാനം മൗനത്തിലേക്ക് കൊണ്ടുവരിക.

ഗുണങ്ങൾ:
മാനസിക ശക്തിയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.ദാരിദ്ര്യം, രോഗങ്ങൾ, ശത്രുക്കൾ എന്നിവരെ അകറ്റുന്നു.ജീവിതത്തിൽ നല്ല അവസരങ്ങളും സമ്പത്തും നൽകുന്നു. സൃഷ്ടിപരമായ കഴിവുകൾ വർദ്ധിപ്പിക്കുകയും, വിജയങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രധാന ശ്രദ്ധയ്‌ക്ക്: മന്ത്രങ്ങൾ ജപിക്കുമ്പോൾ ഗുരുവിന്റെ ഉപദേശം തേടുന്നത് വളരെ പ്രധാനമാണ്.

സപ്തമാതൃക്കളിൽ അഞ്ചാമത്തെ ദേവതയാണ് വാരാഹി ദേവി. ഭൂമി സംബന്ധമായ വിഷയങ്ങളുടെ പരിഹാരത്തിനും ശത്രു ദോഷ നിവാരണത്തിനും, തടസ്സങ്ങൾ നീക്കുന്നതിനും ഒക്കെ ഉത്തമമാണ് വാരാഹി ദേവിയോടുള്ള പ്രാർത്ഥനകൾ. മുസലം അഥവാ ഉലക്ക, ഹലം അഥവാ കലപ്പ, ഖഡ്ഗം അഥവാ വാൾ, കണ്ഠം അഥവാ മണി, ഗദ എന്നിവയും വരദ മുദ്രയുമാണ് (അഭയമില്ല വരദം മാത്രം) വാരാഹി ദേവിയുടെ രൂപത്തിന്റെ പ്രത്യേകതകൾ. ഇങ്ങിനെ ആറ് കൈകളുമായിട്ടാണ് മഹാ വാരാഹി ദേവിയുടെ സങ്കൽപം .

വാരാഹി ദേവിയുടെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന് മൂല മന്ത്രം “ഹേം വാരാഹി നമ” എന്നാണ്. ഈശ്വര ഋഷി, ഗായത്രി ഛന്ദസ്സ്, വാരാഹി ദേവത.

വാരാഹി ദേവതയുടെ ഉപാസന വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടുന്ന ഒന്നാണ്. വളരെ ശ്രദ്ധയോടെ വേണം എന്നും പറയാൻ കാരണം സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്ന സങ്കല്പ്പം മനസ്സിൽ സ്വാംശീകരിച്ചവർക്ക് മാത്രമേ വാരാഹി ദേവിയെ ഉപാസിക്കാൻ അർഹതയുള്ളൂ. ക്ഷിപ്ര പ്രസാദിനിയാ ദേവി വാരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടായിക്കഴിഞ്ഞാൽ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച വളരെ പെട്ടെന്നായിരിക്കും.

വാരാഹി ദേവിയുടെ ഉപാസന നടക്കുന്ന സമയത്ത് അഥവാ വാരാഹി മന്ത്രം ജപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അതിനു മുടക്കം വരുത്താൻ പാടില്ല. കൗള മാർഗ്ഗത്തിലോ മറ്റേതെങ്കിലും തമോ ഗുണ രീതിയിലോ ആണ് ഉപാസിക്കുന്നതെങ്കിൽ പന്നി ഇറച്ചി കഴിക്കാൻ പാടില്ല. പന്നിയെ പോലെയുള്ള മൃഗങ്ങളെ പരിഹസിക്കാനോ അതിനെ കല്ലെറിയാനോ ഉപദ്രവിക്കാനോ അവയെ നിന്ദിച്ചു കൊണ്ടുള്ള വർത്തമാനങ്ങൾ പറയാനോ പാടില്ല എന്നത് ശ്രദ്ധിക്കണം.

വാരാഹി ദേവിയുടെ ഉപാസന ചെയ്യുന്നവർ ഉറപ്പായും ഭഗവൻ മഹാവിഷ്ണുവിന്റെ വരാഹ അവതാരത്തെക്കൂടി ഭജിക്കണം. അവർ വരാഹ മൂർത്തി ക്ഷേത്രങ്ങളിൽ പോയി ആരാധന നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

വാരാഹിയുടെ ഉപാസന ഉണ്ടെങ്കിൽ പ്രത്യംഗിരാ ഉപാസന വേഗത്തിൽ സിദ്ധമാകും വാരാഹി ദേവിയുടെ ഉപാസനയുള്ളവർക്ക് ഉച്ചിഷ്‌ഠ ഗണപതിയേയും വേഗത്തിൽ സിദ്ധമാകും അതെ പോലെ വീരഭദ്രനെയും കാലഭൈരവനെയും പെട്ടെന്ന് സിദ്ധമാക്കാൻ കഴിയും. കൃഷി സംബദ്ധമായതോ ഔഷധ സംബന്ധമായതോ ആയ വിഷയങ്ങളിൽ പ്രാവീണ്യം ഉണ്ടാകാൻ, അവയിൽ പരാജയം സംഭവിക്കാതിരിക്കാൻ വാരാഹി ദേവിയുടെ ഉപാസന ഒരുപാട് സഹായിക്കും.

സപ്ത മാതൃക്കളുടെ ഒപ്പം തന്നെ ഗണപതിയും വീരഭദ്രനും ആരൂഢമായി ഉണ്ടാകും. ഇവർ ഏഴും രണ്ടും ഒൻപത് ദേവതകൾ ആണെങ്കിലും ഈ ഒൻപതും ചേർത്ത് മന്ത്രങ്ങൾക്ക് ഒരേ ഒരു ഋഷി തന്നെ ആയിരിക്കും. അത് ഈശ്വര ഋഷി ആണ്. ഛന്ദസ്സ് ഗായത്രി ആയിരിക്കും . പിന്നീട് അതാത് ദേവതകൾ. രണ്ടു വരിയിലുളള ധ്യാനമാണ് ഈ ദേവതകൾക്ക് കാണപ്പെടുന്നത്. എല്ലാ ചാന്ദ്ര മാസത്തിലെയും പഞ്ചമി ദിവസം അഞ്ചാമത്തെ മാതൃ ദേവതയായ മഹാ വാരാഹിക്ക് പ്രാധാന്യമുള്ളതാണ് എന്നത് പ്രത്യേകം ഓർക്കുക. എല്ലാവര്ക്കും വാരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

എഴുതിയത് : ഡോ: മനോജ് എൻ എസ് നമ്പൂതിരി
ഫോൺ : 9446089550

Tags: Maha varahi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies