ആൽബർട്ട: കനേഡിയൻ സർവകലാശാല സ്റ്റാർട്ട്അപ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനി ഗായത്രി അനിൽകുമാർ വിജയിയായി
കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറി സംഘടിപ്പിച്ച സ്റ്റാർട്ട് അപ്പ് മത്സരത്തിലാണ് മലയാളി വിദ്യാർത്ഥിനിയുടെ ഈ നേട്ടം. നോർത്ത് അമേരിക്കയിൽ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന കാൽഗറി സർവ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളിലെ യുവസരംഭകരെ കണ്ടെത്താനുള്ള ഹണ്ടർഹബ് ഫോർ എൻ്റർപ്രണർ തിങ്കിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ എലിവേറ്റർ പിച്ച് കോമ്പറ്റിഷനിലാണ് മലയാളിയായ ഗായത്രി അനിൽകുമാർ വിജയിയായത്. രണ്ടാം സ്ഥാനത്തിന് അർഹയായ ഗായത്രി യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിൽ എൻവിറോൺമെൻ്റൽ എഞ്ചിനിയറിംഗിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂറ്റ് ഫോർ ടെക്നോളജിയിൽ നിന്ന് എഞ്ചിനിയറിംഗിൽ ബിരുദം നേടിയ ഗായത്രി തിരുവനന്തപുരം സ്വദേശിനിയാണ്.















