കോഴിക്കോട്: ബിജെപിയിലേക്ക് കൂടുതൽ മുസ്ലിം യുവാക്കൾ കടന്ന് വരുന്നതിൽ വിറളി പൂണ്ട് ജിഹാദി ശക്തികൾ. മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിൽ അംഗത്വം എടുക്കുന്ന മുസ്ലിം യുവാക്കളെ അപകീർത്തിപ്പെടുത്താൻ എസ്ഡിപിഐ സംഘടിത നീക്കം. മലപ്പുറത്ത് നിരവധി മുസ്ലീം യുവാക്കളാണ് അടുത്തിടെ ദേശീയതയുടെ ഭാഗമായത്.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകൻ യാസിർ അറാഫത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മലപ്പുറം വള്ളിക്കുന്ന സ്വദേശി റിയാസ് കുറ്റിക്കാട്ടിലാണ് പൊലീസിനെ സമീപിച്ചത്. മലപ്പുറം സൈബർ പൊലീസിലും പരപ്പനങ്ങാടി പൊലീസിലുമാണ് യാസിർ അറാഫത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയാണ് യാസിർ അറാഫത്തിന്റെ അപവാദ പ്രചരണം. ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ അനുകൂലിച്ച് കൊണ്ടും ഇയാൾ സമൂഹ മാദ്ധ്യമങ്ങിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് യാസിർ അറാഫത്ത് പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു.















