തിരുവനന്തപുരം: പ്രമുഖ ഇടതുപക്ഷ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്. യു.ടി. ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹി ജെഎൻയു സർവകലാശാലയിൽ പ്രൊഫസറായിരുന്നു.
പണിക്കർ കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കെ. എൻ. പണിക്കർ ഇടതുപക്ഷ വീക്ഷണത്തിൽ ചരിത്രമെഴുതിയവരിൽ പ്രമുഖനായിരുന്നു . കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക് റിസർച്ച് ചെയർമാനായിരുന്നു. കേരള സ്‌റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനുമായിരുന്നു.















