കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2026, 07:23 pm IST
FacebookTwitterWhatsAppTelegram

അങ്കമാലി : കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെയുമാണ് തോൽപ്പിച്ചത്.

ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു. 40 പന്തുകളിൽ 51 റൺസെടുത്ത അനയ് മാത്രമാണ് അസ്മാബി കോളേജിന് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളേജ് 17 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കെസിഎൽ (KCL) താരവും കേരള അണ്ടർ 19 ടീമംഗവുമായ ജോബിൻ ജോബിയാണ് ന്യൂമാൻ കോളേജിന്റെ ടോപ് സ്കോറർ. ജോബിൻ 27ഉം അനിൻ വർഗീസ് 23ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെന്റ് ഗിറ്റ്സ് കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. 24 റൺസെടുത്ത ക്യാപ്റ്റൻ അമീർ കൈസെ ആണ് സെന്റ് ഗിറ്റ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് 15.3 ഓവറിൽ വിജയം സ്വന്തമാക്കി. 49 റൺസെടുത്ത ഡി നിരഞ്ജന്റെയും 44 റൺസെടുത്ത എസ് ഭരതിന്റെയും ഇന്നിങ്സുകളാണ് ആദിശങ്കരയ്‌ക്ക് അനായാസ വിജയം ഒരുക്കിയത്.

Tags: cricketSUB
ShareTweetSendShare

More News from this section

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

Latest News

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies