ഇയാൾ സണ്ണിയല്ല, MM പൈലി; LICയിൽ ജോലിക്കായി മതപരിവർത്തനം നടത്തി ഹിന്ദുമതത്തിലെത്തി; പൈസക്കു വേണ്ടിയാണ് മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യാനികളായത്; കപിക്കാട് വെട്ടിത്തെളിച്ച് അജയ് തറയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇയാൾ സണ്ണിയല്ല, MM പൈലി; LICയിൽ ജോലിക്കായി മതപരിവർത്തനം നടത്തി ഹിന്ദുമതത്തിലെത്തി; പൈസക്കു വേണ്ടിയാണ് മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യാനികളായത്; കപിക്കാട് വെട്ടിത്തെളിച്ച് അജയ് തറയിൽ

പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്‌സൽ. പിന്നീട് സിപിഎം സഹയാത്രികൻ. ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2026, 10:21 am IST
FacebookTwitterWhatsAppTelegram

എറണാകുളം : പരിവർത്തിത ക്രൈസ്തവ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ജമാ അത്തെ ശിലാമിയുടെയും മറ്റു മുസ്‌ലിം വിഭാഗീയ സംഘടനകളുടെയും സ്പോൺസർ ഷിപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആകാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത നിരവധി ആരോപണങ്ങളായിരുന്നു സണ്ണി എം കപിക്കാട് ഉന്നയിച്ചത്. പൊതു സമൂഹത്തിൽ ജാതീയമായ വിഭജനത്തിനു കാരണമായേക്കാവുന്ന സണ്ണി എം കപിക്കാടിന്റെ വിഷലിപ്‌തമായ വാക്കുകൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അജയ് തറയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

അജയ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പ്രധാന വസ്തുതകൾ

  • അടുത്ത തവണ എൽഡിഎഫ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണ് .അല്ലെങ്കിൽ അദ്ദേഹം(സണ്ണി എം കപിക്കാട്) സ്വയം എൽഡിഎഫ് സ്ഥാനാർത്ഥിയാകുമായിരുന്നു.
  • തോൽക്കുന്ന സീറ്റുകളിൽ മത്സരിച്ച് കോടീശ്വരനായ ചില രാഷ്‌ട്രീയ നേതാക്കൾ നമ്മുക്കിടയിലുണ്ട് .ആ മാതൃക പിന്തുടരാനാണോ ഇദ്ദേഹം ലക്ഷ്യമിടുന്നത്.
  • വാസ്തവത്തിൽ സണ്ണി എം കപിക്കാട് കോൺഗ്രസുകാരനല്ല.
  • ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം.എൽ ഐ സി യിൽ ജോലി കിട്ടാനാണ് മത പരിവർത്തനം നടത്തി ഹിന്ദു മതത്തിലെത്തിയത്.
  • ഇയാളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വർഷങ്ങൾക്ക് ക്രിസ്ത്യൻ മതത്തിൽ ചേർന്നത്.
  • ആദ്യത്തെ പേര് എം എം പൈലി എന്നാണ്.എൽ ഐ സി യിൽ ജോലി കിട്ടാൻ പൈലി അനിൽ കുമാറായി രൂപാന്തരം പ്രാപിച്ചു . ദളിത് പ്രവർത്തകനായപ്പോൾ സണ്ണി എം കപിക്കാട് ആയി.
  • ഒരു കാലത്ത് നക്‌സൽ പ്രസ്ഥാനത്തോടൊപ്പമായിരുന്നു.പിന്നീട് സിപിഎം സഹയാത്രികനായി. അതിനു ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലി കൈ യായി മാറി

അജയ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സണ്ണി എം കപിക്കാട് എന്തുകൊണ്ട് യുഡിഎഫിന്റെ സ്വയം സ്ഥാനാർത്ഥിയായി ?ഇയാളെ തിരിച്ചറിയുക

പരേതനായ പാലക്കത്തറ പത്രോസിന്റെയും അന്നയുടെയും മകനായ സണ്ണി എം കപിക്കാട് എന്ന ദളിത് ചിന്തകനു പെട്ടെന്നൊരു ദിവസം ഒരു ഉൾവിളിയുണ്ടായി .ഉണ്ടിരിക്കുന്ന നായർക്ക് ഉണ്ടായ പോലെ എന്നൊരു പ്രയോഗം മലയാള ഭാഷയിലുണ്ടല്ലോ. സണ്ണി എം കപിക്കാറ്റിനുണ്ടായ ഉൾവിളി നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കണം .അതും യുഡിഎഫ് സ്ഥാനാർത്ഥിയായി.വരുന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നതുകൊണ്ടാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സ്വയം തീരുമാനിച്ചത്.അടുത്ത തവണ എൽഡിഎഫ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണ് .അല്ലെങ്കിൽ അദ്ദേഹം സ്വയം എൽഡിഎഫ് സ്ഥാനാർത്ഥിയാകുമായിരുന്നു.എന്തിനാണ് ദളിത് ചിന്തകൻ എന്നറിയപ്പെടുന്ന ഇയാൾ ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇദ്ദേഹം എങ്ങനെ വൈക്കത്ത് സ്ഥാനാർത്ഥിയായി.

ജയിക്കുന്ന സീറ്റിലല്ല അദ്ദേഹം സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത് .എൽഡിഎഫിന്റെ കുത്തക സീറ്റായ വൈക്കത്താണ് .എന്തുകൊണ്ട് അദ്ദേഹം തോൽക്കുന്ന സീറ്റ് ആഗ്രഹിച്ചു .? ജയിക്കുന്ന സീറ്റ് ആഗ്രഹിച്ചില്ല.?ചില രാഷ്‌ട്രീയ പാർട്ടികളിലെ ചില നേതാക്കൾക്ക് താൽപ്പര്യം തോൽക്കുന്ന സീറ്റാണ് .പണം അടിച്ചു മാറ്റാമല്ലോ.തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയൊരു സംഖ്യ കിട്ടുകയും ചെയ്യും.അങ്ങനെ തോൽക്കുന്ന സീറ്റുകളിൽ മത്സരിച്ച് കോടീശ്വരനായ ചില രാഷ്‌ട്രീയ നേതാക്കൾ നമ്മുക്കിടയിലുണ്ട് .ആ മാതൃക പിന്തുടരാനാണോ ഇദ്ദേഹം ലക്ഷ്യമിടുന്നത്.
വാസ്തവത്തിൽ സണ്ണി എം കപിക്കാട് കോൺഗ്രസുകാരനാണോ ? ഒരിക്കലുമല്ല.അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ പ്രസ്താവനകൾ അതിനു ഉത്തമ തെളിവുകളാണ്.കോൺഗ്രസിനെ നിരന്തരം വിമർശിക്കുകയും പാർട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തിൽ അടുത്ത തവണ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട്‌ മലക്കം മറിയുകയും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്‌തത്‌ .അതാണ് വാസ്തവം.

വൈക്കത്ത് സണ്ണി എം കപിക്കാട് മത്സരിക്കുമെന്ന് തന്റെ വിശ്വസ്തരെ കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിപ്പിക്കുകയും അത് ചില മാധ്യമങ്ങളിലൂടെ വാർത്തയാക്കുകയും ചെയ്യുന്ന ഇയാൾക്ക് ഉളുപ്പുണ്ടോ ?സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് കോൺഗ്രസിന് എന്ത് സംഭാവനകളാണ് നൽകിയത് എന്ന് ഒരു വട്ടം ഇയാൾ ആലോചിക്കണമായിരുന്നു.അപ്പോൾ മനസിലാവുമായിരുന്നു താൻ സ്ഥാനാർത്ഥിയാകാൻ യോഗ്യനാണോ എന്ന കാര്യം. പട്ടിക ജാതി സംവരണ സീറ്റായ വൈക്കത്ത് സ്ഥാനാർത്ഥിയാകാൻ ഇയാൾക്ക് എങ്ങനെ കഴിയും ? ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം .എൽ ഐ സി യിൽ ജോലി കിട്ടാനാണ് മത പരിവർത്തനം നടത്തി ഹിന്ദു മതത്തിലെത്തിയത് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആക്ഷേപം ഉയർന്നത് .ഇദ്ദേഹം ഏത് മുന്നണിയുടെ സ്ഥാനാർത്ഥിയായാലും ഇലക്ഷൻ കേസ് വരുമെന്ന കാര്യത്തിൽ സംശയമില്ല.ഭരണഘടനാ പ്രകാരം ഹിന്ദുക്കൾക്കാണ് സംവരണത്തിനു അർഹതയുള്ളത്.

ഇയാളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വർഷങ്ങൾക്ക് ക്രിസ്ത്യൻ മതത്തിൽ ചേർന്നത്.അങ്ങനെ ദളിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാൻ ഹിന്ദു മതത്തിൽ ചേ രുകയാണുണ്ടായത്.അങ്ങനെയാണ് ദളിത് സമുദായാംഗമായത്.
ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം എം പൈലി എന്നാണ് .എൽ ഐ സി യിൽ ജോലി കിട്ടാൻ പൈലി അനിൽ കുമാറായി രൂപാന്തരം പ്രാപിച്ചു . ദളിത് പ്രവർത്തകനായപ്പോൾ സണ്ണി എം കപിക്കാട് ആയി.പെരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്‌ട്രീയവും.ഒരു കാലത്ത് നക്‌സൽ പ്രസ്ഥാനത്തോടൊപ്പമായിരുന്നു.പിന്നീട് സിപിഎം സഹയാത്രികനായി .അതിനു ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലി കൈ യായി മാറി .എം.എം. പൈലി എന്നയാൾ പിൽക്കാലത്ത് അനിൽകുമാർ എന്ന പേര് സ്വീകരിക്കുകയും അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങിയപ്പോൾ തന്റെ പേരിനെ അനുകരിച്ച് സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്.ഇത് പച്ചക്കള്ളമാണ് .
സണ്ണി എം കപിക്കാടിന്റെ തനി നിറം പട്ടിക ജാതി സമൂഹത്തിനു മാത്രമല്ല കേരളത്തിലുള്ള പലർക്കും തിരിച്ചറിയാവുന്നതാണ് .ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇയാളെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയാൽ വൈക്കത്ത് യുഡിഎഫ് തോൽക്കുക മാത്രമല്ല കേരളത്തിലെ പട്ടിക ജാതിക്കാരായ ഭൂരിപക്ഷം ആളുകളും കോൺഗ്രസിനെതിരാവും എന്ന കാര്യത്തിൽ സംശയമില്ല.

Tags: Ajay Tharayilസണ്ണി എം കപിക്കാട്Sunny M Kapikkad
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies