ഇന്ത്യൻ സിനിമ കാത്തിരുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’ ആഗോളതലത്തിൽ തരംഗമാകുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ആക്ഷൻ സ്പൈ ത്രില്ലർ 2026 മാർച്ച് 19-നാണ് റിലീസ് ചെയ്തത്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ധുരന്ധർ സ്വന്തമാക്കി. ബുധനാഴ്ച നടന്ന പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്നുള്ള കളക്ഷൻ ഉൾപ്പെടെ ഇന്ത്യയിലെ ആകെ കളക്ഷൻ 145.55 കോടി രൂപയാണ്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗ് എന്ന ഷാരൂഖ് ഖാന്റെ ‘ജവാൻ’, ‘പഠാൻ’ എന്നീ ചിത്രങ്ങളുടെ റെക്കോർഡുകളാണ് ധുരന്ധർ 2 മറികടന്നത്.
3 മണിക്കൂർ 49 മിനിറ്റ് ദൈർഘ്യമുള്ള ഒരു സ്പൈ ത്രില്ലർ ആയിട്ടുകൂടി പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ ആവേശം നിറഞ്ഞ ആക്ഷൻ രംഗങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സിനിമയുടെ അവസാനം ക്രെഡിറ്റ്സ് സീനുകൾക്ക് ശേഷം വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.















