ഭീഷണിയായി ഡ്രോണുകൾ: കുവൈറ്റ് വിമാനത്താവളത്തിന് നേരെ പുലർച്ചെ ആക്രമണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണസജ്ജമെന്നും അധികൃതർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ഭീഷണിയായി ഡ്രോണുകൾ: കുവൈറ്റ് വിമാനത്താവളത്തിന് നേരെ പുലർച്ചെ ആക്രമണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണസജ്ജമെന്നും അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ് സിറ്റി : ഇന്ന് പുലർച്ചെയോടെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി . വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിന് നേരെയാണ് ആക്രമണം നടന്നത്. ഇതേത്തുടർന്ന് ടാങ്കിന് തീപിടിക്കുകയും വലിയ രീതിയിൽ പുക ഉയരുകയും ചെയ്തു.

എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ-രാജി അറിയിച്ചു. സംഭവസ്ഥലത്ത് ഉടൻ തന്നെ എമർജൻസി പ്രോട്ടോക്കോൾ നടപ്പിലാക്കി. ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് യൂണിറ്റുകളും ചേർന്ന് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വിമാനത്താവളത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണ ശ്രമങ്ങളുണ്ടായി. കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനം സജീവമായി രംഗത്തുണ്ട്. ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നത് മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സൈന്യം അറിയിച്ചു.

നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ നൽകുന്ന വിവരമനുസരിച്ച്, സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന ഒരു വലിയ ഡ്രോണും 5 ചെറിയ ഡ്രോണുകളും നാഷണൽ ഗാർഡിന്റെ ഡ്യൂട്ടി ഫോഴ്സ് വെടിവെച്ചിട്ടു.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണ സജ്ജമാണെന്നും അധികൃതർ കൂട്ടിചേർത്തു.

Tags: kuwaitUS and Israel attack Iran
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies