കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ നടക്കും. ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് ഭാര്യ. നടൻ ദിവ്യദർശൻ മകനാണ്. നടനും എംഎൽഎയുമായ എം.മുകേഷിന്റെ സഹോദരി ഭർത്താവാണ്.
ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പിതാവ് ഒ. മാധവന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാം കേന്ദ്രത്തിന്റെ മുഖ്യസംഘാടകനായിരുന്നു.















