ആസ്തി 615 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം;കാറുകളുടെ നീണ്ട നിര, ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം: ജോസഫ് വി ജയ്‌യുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആസ്തി 615 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം;കാറുകളുടെ നീണ്ട നിര, ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം: ജോസഫ് വി ജയ്‌യുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2026, 05:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് പ്രശസ്ത നടൻ ജോസഫ് വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്‌ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നടന്‍ ആസ്തി വിവരങ്ങള്‍ പങ്കുവച്ചത്.

നടന്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്​ക്ക് 615കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 615 കോടി സ്വത്തില്‍ 405 കോടി സ്ഥാവര സ്വത്തും (ഭൂമി, കെട്ടിടങ്ങൾ എന്നിവ) 210 കോടി ജംഗമസ്വത്തുമായാണ് (പണം, വാഹനം, ആഭരണങ്ങൾ എന്നിവ) രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ ഏകദേശം 213.36 കോടി രൂപ നിക്ഷേപമുണ്ട്. ആക്‌സിസ് ബാങ്കിന്റെ ഇന്ദിര നഗര്‍ ബ്രാഞ്ചില്‍ ഏകദേശം 5.79 കോടി രൂപയുടെ സ്ഥിര നിക്ഷേപവും വിജയ്‌ക്കുണ്ട്. ഭാര്യ സംഗീതയുടെ പേരില്‍ ഏകദേശം 15.51 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കാറുകളുടെ നീണ്ട നിരയും സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ബിഎംഡബ്ല്യു 530, ടൊയോട്ട വെല്‍ഫയര്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. കാറുകള്‍ക്ക് പുറമേ, 1.20 കോടി രൂപ വിലമതിക്കുന്ന ഏകദേശം 883 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും വിജയിന്റെ പക്കലുണ്ട്. ഭാര്യ സംഗീതയ്‌ക്ക് 4.07 കോടി രൂപ വിലമതിക്കുന്ന ഏകദേശം 391 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൈവശമുണ്ട്. ഏകദേശം 1 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും കുടുംബത്തിന് സ്വന്തമായുണ്ട്.

സ്വകാര്യ സ്വത്തുക്കള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പുറമെ കമ്പനികളിലും ട്രസ്റ്റുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വന്‍ നിക്ഷേപങ്ങളും വിജയ്‌ക്കുണ്ട്. ലോകമെമ്പാടുമായി ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ നിക്ഷേപമായി വിജയ്‌ക്കുണ്ട്. വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയിലായി 56 കോടി രൂപയുടെ നിക്ഷേപമാണ് സത്യവാങ് മൂലത്തിൽ കാണിച്ചിരിക്കുന്നത്.

ചെന്നൈയിലെ ലൊയോള കോളേജിൽ നിന്ന് ബിഎസ്സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദേഹം പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിയത്. വിജയുടെ പേരിൽ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരുവിധ കടബാധ്യതകളുമില്ല.

അതേസമയം, കഴിഞ്ഞ മാസം അവസാനം വിജയ്‌യുമായി വിവാഹമോചനം നേടുന്നതിനായി സംഗീത കോടതിയെ സമീപിച്ചിരുന്നു. ഭാര്യയ്‌ക്ക് 12.31 കോടി രൂപ കടമായി നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ 184 കോടി രൂപയാണ് താരത്തിന്റെ വരുമാനം. സിനിമകളിൽ നിന്നുള്ള പ്രതിഫലവും മറ്റു നിക്ഷേപങ്ങളുമാണ് പ്രധാന വരുമാന സ്രോതസ്സ്.

പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് ജനവിധി തേടുന്നത്.

Tags: TVKJoseph Vijay
Share
Tweet
SendShare

More News from this section

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies