കരുനാഗപ്പള്ളി : നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ ദർശിച്ചു. കരുനാഗപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി വിഎസ് ജിതിൻ ദേവിന് ഒപ്പമാണ് ആശ്രമത്തിൽ എത്തിയത്. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് ഒപ്പമുണ്ടായിരുന്നു. മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി തിരിച്ചു.
നേരത്തെ ബിജെപിയുടെ വികസന രേഖ അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്തിരുന്നു.















