രാജേഷ് കേശവ് തിരുവനന്തപുരത്തേക്ക്; ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് സുഹൃത്തുക്കൾ; നടൻ എത്തുന്നത് ആറ് മാസത്തിന് ശേഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാജേഷ് കേശവ് തിരുവനന്തപുരത്തേക്ക്; ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് സുഹൃത്തുക്കൾ; നടൻ എത്തുന്നത് ആറ് മാസത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 04:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവിനെ  തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. രാജേഷിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകാന്‍ പരിചിതമായ സാഹചര്യങ്ങള്‍ സഹായിക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം.

സ്വന്തം വീടിന്റെ അന്തരീക്ഷവും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സാമീപ്യവും രാജേഷിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തുന്നു. നാട്ടിലെ പച്ചപ്പും പരിചിതമായ ചുറ്റുപാടുകളും ചികിത്സയോട് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹത്തെ സഹായിക്കും എന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

നാട്ടിലേക്ക് തിരികെയെത്തുന്ന രാജേഷ് കേശവ് എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. കുറച്ചു കാലമായി വെല്ലൂരില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പ്രതാപ് ജയലക്ഷ്മി തന്റെ കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. ഒപ്പം സുരേഷ് ഗോപിച്ച് അദ്ദേഹം പ്രത്യേകം നന്ദിയും കുറിപ്പില്‍ പറയുന്നുണ്ട്.

പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ

പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകള്‍ക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയും ശേഷം വീട്ടില്‍ തന്നെ തുടര്‍ ചികിത്സകള്‍ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ വളരെ സങ്കീര്‍ണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും സിഎംസി ഹോസ്പിറ്റലില്‍ ചെയ്തിരുന്നു. അവിടുത്തെ പിഎംആര്‍ ഡിപ്പാര്‍ട്‌മെന്റ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ നല്ല മാറ്റങ്ങള്‍ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇനിയും ഈ രീതികള്‍ നാട്ടില്‍ തുടരാനാണ് തീരുമാനം.

വെല്ലൂര്‍ ആശുപത്രിയിലെ നാലു ചുമരുകള്‍ക്ക് അപ്പുറം നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനില്‍ കൂടുതല്‍ ഊര്‍ജവും റിസള്‍ട്ടും ഉണ്ടാകുമെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നത്. ആശുപത്രിയില്‍ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകള്‍ ഇടയിലും ഒരു ദിവസം മുഴുവന്‍ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടര്‍മാരുടെ പാനലുമായി ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്. ആര്‍ ശ്രീകണ്ഠന്‍ നായര്‍, കൃഷ്ണമൂര്‍ത്തി എസ് ആര്‍. എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്റെ ക്ലാസ്സിലെ ചില സുഹൃത്തുക്കള്‍, മുന്‍പ് കൂടെ ജോലി ചെയ്തിരുന്നവരില്‍ ചിലരൊക്കെ ആശുപത്രിയില്‍ വരികയും പഴയ ഓര്‍മ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതല്‍ ഇന്നുവരെയും ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകള്‍ക്ക് അറിഞ്ഞു സഹായം നല്‍കിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നില്‍ പറയാന്‍ വാക്കുകളില്ല.

ഇത്രയും കാലം കൂടെ നിന്നവരോട്, ചേര്‍ത്ത് നിര്‍ത്തിയവരോട്, രാജേഷിന്റെ വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നവരോട്. ഇനിയും അവന്റെ യാത്രയില്‍ നിങ്ങള്‍ കൂടെ വേണം, അവനും അവന്റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിര്‍ത്താന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യണം. അറിഞ്ഞു ചെയ്യണം. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ എപ്പോള്‍ എന്നത് ദൈവ നിശ്ചയം. പ്രാര്‍ത്ഥനകള്‍ തുടരുക. പ്രതീക്ഷയുടെ വെളിച്ചം അകലെയല്ല.

Tags: Suresh GopiRajesh Kesav
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies