പിതാവിന്റെ വിവാദ പരാമര്‍ശങ്ങള്‍: ധോണിയോടും കപിലിനോടും ക്ഷമ ചോദിച്ച് യുവരാജ് സിങ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പിതാവിന്റെ വിവാദ പരാമര്‍ശങ്ങള്‍: ധോണിയോടും കപിലിനോടും ക്ഷമ ചോദിച്ച് യുവരാജ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 04:14 pm IST
Facebook
Twitter
WhatsAppTelegram

മുന്‍ ഇന്ത്യന്‍ നായകന്മാരായ കപില്‍ ദേവിനും എം.എസ്. ധോണിക്കുമെതിരെ പിതാവ് യോഗ്രാജ് സിങ് നടത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മകനും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് ശരിയല്ലെന്ന് താന്‍ പിതാവിനോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും യുവരാജ് വ്യക്തമാക്കി.

തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കാരണം കപില്‍ ദേവാണെന്നായിരുന്നു യോഗ്രാജിന്റെ ആരോപണം. ലോകം നിങ്ങളെ വെറുക്കുന്ന അവസ്ഥയിലേക്ക് താന്‍ എത്തിക്കുമെന്ന് കപിലിനോട് നേരിട്ട് പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നും ഇതിന് താന്‍ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ലെന്നുമാണ് യോഗ്രാജ് പറഞ്ഞത്. ധോണി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

തുടര്‍ച്ചയായി പിതാവ് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് യുവരാജ് സ്‌പോര്‍ട്‌സ് ടാക്കിന് നല്‍കിയ വീഡിയോയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. കപില്‍ ദേവിനോടും ധോണിയോടും താന്‍ ക്ഷമ ചോദിക്കുന്നതായും പിതാവിന്റെ ശൈലിയെ താന്‍ അംഗീകരിക്കുന്നില്ലെന്നും യുവി പറഞ്ഞു.

വിരാട് കോലി, സഞ്ജു സാംസണ്‍, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും ഈ വീഡിയോയില്‍ യുവരാജ് പങ്കുവെക്കുന്നുണ്ട്. കുടുംബാംഗങ്ങളാണെങ്കില്‍ പോലും തെറ്റ് ചെയ്താല്‍ ക്ഷമിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു യോഗ്രാജ്. എന്നാല്‍ ഈ വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് യുവരാജ് സിങ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Tags: ms dhoniKAPIL DEVyuvraj singh
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies