ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാരാഷ്ട്രയില്‍ 1.26 കോടിയുടെ കള്ളക്കടത്ത് സംഘം പിടിയില്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാരാഷ്‌ട്രയില്‍ 1.26 കോടിയുടെ കള്ളക്കടത്ത് സംഘം പിടിയില്‍

Greeshma M NairbyGreeshma M Nair
Apr 3, 2026, 05:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗ്യാസ് ടാങ്കറുകളില്‍നിന്ന് പാചകവാതകം മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് സംഘത്തെ മഹാരാഷ്‌ട്ര വിജിലന്‍സ് സെല്‍ പിടികൂടി. ഛത്രപതി സംഭാജിനഗറിലെ ഖോജെവാഡി ഷിവര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.26 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളും ഗ്യാസ് സിലിണ്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

വിജനമായ സ്ഥലത്ത് ഒളിഞ്ഞിരുന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ വലിയ ടാങ്കറുകളില്‍നിന്ന് പാചകവാതകം ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. 35,220 കിലോ എല്‍പിജിയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് (ഏകദേശം 2,480 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന അളവാണിത്).

രണ്ട് വലിയ ഗ്യാസ് ടാങ്കറുകള്‍, 26 സിലിണ്ടറുകള്‍ എന്നിവ കണ്ടെടുത്തു.പിടിച്ചെടുത്ത സാധനങ്ങള്‍ക്കെല്ലാം കൂടി 1.26 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വലിയ ടാങ്കറുകളില്‍നിന്ന് ശാസ്ത്രീയമല്ലാത്ത രീതിയില്‍ ഗ്യാസ് ചോര്‍ത്തുന്നത് വന്‍ സ്‌ഫോടനങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമായേക്കാവുന്ന സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Tags: smugglingGanggas cylinderpolice arretsed
ShareTweetSendShare

More News from this section

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies