ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള സമയം പരിധി നാളെ ( ചൊവ്വാഴ്ച) വരെ നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് നിലവിൽ ഇറാൻ അമേരിക്ക അനുവദിച്ച സമയം. ഈ തീരുമാനവും അന്തിമമായിക്കില്ല എന്നാണ് റിപ്പോർട്ട്. സമയപരിധി നീട്ടിയത് എന്തെങ്കിലും ധാരണയുടെ ഭാഗമാണോ എന്നും സംശയമുണ്ട്. ഇറാനിൽ ആക്രമണം കടുപ്പിക്കുവാനുള്ള ലക്ഷ്യസ്ഥാനങ്ങൾ യുഎസ് നിശ്ചയിച്ചെന്നും അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
അതേസമയം ഹോർമൂസ് ഇനി അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നിൽ പഴയപടി ആകില്ലെന്ന് ഇറാൻ പ്രതികരിച്ചു. നിലവിലെ ആശങ്കകൾക്കിടയിൽ വരുന്ന മണിക്കൂറുകളിൽ എന്ത് സംഭവിക്കാൻ പോകുന്നു എന്ന് ഉറ്റു നോക്കുകയാണ് ലോകം.
കഴിഞ്ഞദിവസം ഇറാനും ഒമാനും തമ്മിൽ ഹോർമോസ് കടലിടുക്ക് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഹോർമൂസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പണം ഇടാക്കുന്നത് സംബന്ധിച്ച് പ്രഥമിക തീരുമാനം ഉണ്ടായതായും സൂചനയുണ്ട്. ഇറാൻ പ്രസിഡണ്ടിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നാണ് ഇത്തരം ഒരു വിവരം പുറത്തുവന്നത്. കൂടാതെ കടലുടുക്കിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
യുദ്ധ പ്രതിസന്ധിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. ബ്രൻഡ് ക്രൂഡ് വില ബാരലിനു 2.4 ഡോളർ ഉയർന്നു 11.43 ഡോളറിൽഎത്തി. എണ്ണ വില പിടിച്ച് നിർത്തുന്ന ഭാഗമായി ഒപെക് രാജ്യങ്ങൾ പ്രതിദിനം 2 ലക്ഷം ബാരൽ ഉൽപാദനം വർദ്ധിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞദിവസം വിദേശകാര്യ എസ്. ജയശങ്കർ ഇറാനുമായും ഗൾഫ് രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.















