പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്ത് എല്‍.പി.ജി പൂഴ്ത്തിവെപ്പിനെതിരെ കര്‍ശന നടപടി; ആയിരത്തിലധികം നോട്ടീസുകള്‍; 36 ഏജന്‍സികള്‍ക്ക് സസ്‌പെന്‍ഷന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്ത് എല്‍.പി.ജി പൂഴ്‌ത്തിവെപ്പിനെതിരെ കര്‍ശന നടപടി; ആയിരത്തിലധികം നോട്ടീസുകള്‍; 36 ഏജന്‍സികള്‍ക്ക് സസ്‌പെന്‍ഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 10:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുമെന്ന ആശങ്ക പരന്നതോടെ, ഇത് മുതലെടുത്ത് നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം അനധികൃത എല്‍.പി.ജി സിലിണ്ടറുകളാണ് പരിശോധനകളില്‍ പിടിച്ചെടുത്തത്. ലഭ്യതക്കുറവുണ്ടെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും നടത്താന്‍ ശ്രമിച്ച വിതരണക്കാര്‍ക്കെതിരെയാണ് പ്രധാനമായും നടപടിയുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് 1400-ലധികം കാരണംകാണിക്കല്‍ നോട്ടീസുകള്‍ അയച്ചു. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 36 വിതരണ ഏജന്‍സികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

രാജ്യത്ത് ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിതരണ ഏജന്‍സികള്‍ക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിതരണ ശൃംഖല കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് 95 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്തത് ഇതിന് തെളിവായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രതിസന്ധി നേരിടുന്നതിനായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിഹിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന വിതരണത്തിന്റെ 70 ശതമാനമായി ഇത് കുറച്ചു.

മാര്‍ച്ച് 14 മുതല്‍ ഏകദേശം 78,833 മെട്രിക് ടണ്‍ വാണിജ്യ എല്‍.പി.ജി വിതരണം നടത്തി. ചെറിയ ആവശ്യങ്ങള്‍ക്കായി അഞ്ച് കിലോയുടെ സിലിണ്ടറുകളുടെ വില്പനയും വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 23 മുതല്‍ ഇതുവരെ 6.6 ലക്ഷം അഞ്ച് കിലോ സിലിണ്ടറുകളാണ് വിറ്റഴിച്ചത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പൂഴ്‌ത്തിവെപ്പിനെതിരെ കര്‍ശനമായ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: central governmentlpg
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies