കോട്ടയം: പാല കീഴടക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തുന്നു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി രണ്ടായിരത്തിൽപ്പരം ബൈക്കുകളുടെ അകമ്പടിയോടെ സുരേഷ് ഗോപി നയിക്കുന്ന മെഗാ ബൈക്ക് റാലിയും റോഡ് ഷോയും ഇന്ന് പാലായെ പ്രകമ്പനം കൊള്ളിക്കും. ഭരണങ്ങാനത്തു നിന്ന് ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് മെഗാ റാലി ആരംഭിക്കുക.
ആദ്യം വിവിധ പഞ്ചായത്തുകളിൽ നിന്നും ചെറു ബൈക്ക് റാലികൾ ഭരണിങ്ങാനത്ത് എത്തും. ഇവിടെ നിന്നും ചെറു റാലികൾ സംഗമിച്ച് മെഗാ റാലിയായി പാല ടൗണിലേക്ക് ഒഴുകും. തുടർന്ന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ മെഗാ റാലി പാലാ നഗരത്തെ വലം വയ്‌ക്കും. തുടർന്ന് സുരേഷ് ഗോപി പങ്കെടുക്കുന്ന മെഗാ സമ്മേളനവും നടക്കും.
പൊതു സമ്മേളനത്തിന് ശേഷം മെഗാ ബൈക്ക് റാലി പാലാ നിയോജക മണ്ഡലത്തിലെ എല്ലാം പഞ്ചായത്തിലും എത്തിച്ചേരും. 2,000 ബൈക്കുകളുടെ അകമ്പടിയോടെയാണ് പഞ്ചായത്തിലേക്ക് റാലി എത്തുന്നത്.















