പാലക്കാട് : കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസിന്റെ സൈബർ അണികൾ കേട്ടാൽ അറക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് പരാതി.ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ,പ്രശോഭ് എന്നിവരുടെ മാഫിയ പ്രവർത്തനം തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെ ആക്രമണം നടത്തുന്നത്. ഈ സൈബർ ഗുണ്ടകളിൽ പലരും വിദേശത്ത് ജോലിചെയ്യുന്ന ആളുകളാണ്.
ആരൊക്കെയാണ് ഇതൊന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുന്നേറ്റത്തിൽ വിറളി പൂണ്ടാണ് കോൺഗ്രെസ്സുകാർ സൈബർ ആക്രമണം നടത്തുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.















