തൃശൂർ: കെ. മുരളീധരനെ പരാജയപ്പെടുത്തിയത് ടി.എൻ. പ്രതാപനാണെന്ന് മുൻ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ. തട്ടിപ്പുകളും ഡീലുകളുമാണ് മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ മുഖമുദ്ര. പ്രതാപൻ എം.പിയായിരുന്ന കാലത്ത് തൃശ്ശൂരിനെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു.
പ്രതാപന്റെ തിരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ആയിരുന്നു താൻ. പ്രഹസനം മാത്രമാണ് പ്രതാപൻ. ദാരിദ്ര്യം വിറ്റ് കാശുണ്ടാക്കുന്ന ആളാണ് പ്രതാപൻ. യൂസഫലിയേക്കാൾ കോടീശ്വരനാണ് ഇയാൾ. സ്നേഹ തീരത്ത് പൊന്നും വിലയ്‌ക്ക് വാങ്ങിട്ടുള്ളത് 12 ഏക്കർ ഭൂമിയാണ്. ഇതിന് ആവശ്യമായ പണം എവിടെ നിന്നാണ് വന്നത്. കോഴി വളർത്തൽ കേന്ദ്രമായി കോൺഗ്രസ് അധപതിച്ചുവെന്നും . എം.എസ്. അനിൽ കുമാർ പറഞ്ഞു.
ഒരു മാസം മുൻപ് കോൺഗ്രസിന്റെ അപചയത്തിൽ മനംമടുത്ത് അനിൽ കുമാർ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.















