ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐപിഎല്‍ വഴിതുറക്കാന്‍ സ്വന്തം കരിയര്‍ ബലികൊടുത്തു; തുറന്നുപറച്ചിലുമായി കെവിന്‍ പീറ്റേഴ്സന്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐപിഎല്‍ വഴിതുറക്കാന്‍ സ്വന്തം കരിയര്‍ ബലികൊടുത്തു; തുറന്നുപറച്ചിലുമായി കെവിന്‍ പീറ്റേഴ്സന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 01:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്‍ 19-ാം സീസണിന്റെ ആവേശത്തിനിടയില്‍, തന്റെ രാജ്യാന്തര കരിയര്‍ അകാലത്തില്‍ അവസാനിക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍. ഐപിഎല്ലില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി (ഇസിബി) നിലനിന്നിരുന്ന കടുത്ത ഭിന്നതയാണ് തന്റെ കരിയര്‍ തകര്‍ത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രമുഖ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പീറ്റേഴ്സന്‍ ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.

ഐപിഎല്ലിന്റെ ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് താരങ്ങള്‍ പങ്കെടുക്കുന്നതിനെ ഇസിബി ശക്തമായി എതിര്‍ത്തിരുന്നു. 2008-ല്‍ താരങ്ങളെ വിലക്കിയ ബോര്‍ഡ്, 2009-ല്‍ പീറ്റേഴ്സണ് പരിമിതമായ അനുമതി നല്‍കിയെങ്കിലും ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇസിബി പ്രമുഖ മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും താരം ആരോപിച്ചു. 104 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പീറ്റേഴ്സന്‍ 33-ാം വയസ്സിലാണ് വിരമിച്ചത്. ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ 150-ലധികം ടെസ്റ്റുകളും 13,000-ല്‍ പരം റണ്‍സും തനിക്ക് നേടാമായിരുന്നുവെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.

തന്റെ പോരാട്ടം പാഴായില്ലെന്നും ഇന്നത്തെ ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്ലില്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നില്‍ തന്റെ ത്യാഗമുണ്ടെന്നും പീറ്റേഴ്സന്‍ ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ ദിവസം ജോസ് ബട്ലറെ അഭിമുഖം ചെയ്തപ്പോള്‍ അദ്ദേഹം എനിക്ക് നന്ദി പറഞ്ഞു. അന്ന് ഞാന്‍ നടത്തിയ പോരാട്ടങ്ങളാണ് ഇന്ന് അവര്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ വഴിതുറന്നത്.’ – പീറ്റേഴ്സന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ 23 സെഞ്ചറികളും 35 അര്‍ധസെഞ്ചറികളും ഉള്‍പ്പെടെ 8,181 റണ്‍സുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കായി കളിച്ചു.

2025 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും പീറ്റേഴ്സന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ കയ്‌പ്പേറിയ അനുഭവങ്ങള്‍ മറന്ന് ഇപ്പോള്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്നും ക്രിക്കറ്റ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

Tags: IPLenglandKEVIN PETERSON
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies