സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തേജസ് യുദ്ധവിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങും; തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്ക്ക് വലിയ കരുത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം തേജസ് യുദ്ധവിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങും; തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്‌ക്ക് വലിയ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 12:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന തദ്ദേശീയ യുദ്ധവിമാനമായ എല്‍.സി.എ തേജസിന്റെ പറക്കല്‍ ഇന്ന് പുനരാരംഭിക്കും. ഫെബ്രുവരി ആദ്യവാരം നടന്ന ഒരു ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്നാണ് തേജസ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കിയിരുന്നത്. വിമാനത്തില്‍ കണ്ടെത്തിയ സോഫ്റ്റ്വെയര്‍ സംബന്ധമായ തകരാര്‍ പരിഹരിച്ചതായും 36 തേജസ് വിമാനങ്ങളും ഇന്ന് മുതല്‍ വീണ്ടും പറക്കുമെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് സി.എം.ഡി ഡി.കെ. സുനില്‍ അറിയിച്ചു.

ലോക്കല്‍ മോഡിഫിക്കേഷന്‍ കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്തതായും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിലുണ്ടായ സംഭവം തകര്‍ച്ചയല്ലെന്നും വിമാനം നിലത്തായിരിക്കുമ്പോള്‍ സംഭവിച്ച ചെറിയ സാങ്കേതിക തകരാര്‍ മാത്രമാണെന്നുമാണ് എച്ച്.എ.എല്‍ വിശദീകരിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങളും ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷമുള്ള പാകിസ്ഥാന്റെ ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തേജസ് സ്‌ക്വാഡ്രണുകള്‍ സജ്ജമായിരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

പാകിസ്ഥാനുമായും ചൈനയുമായും ഒരേസമയം യുദ്ധം നേരിടാന്‍ വ്യോമസേനയ്‌ക്ക് 42 സ്‌ക്വാഡ്രണുകള്‍ ആവശ്യമാണെന്നിരിക്കെ, നിലവില്‍ ഇത് 29 ആയി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്‌ക്ക് വലിയ കരുത്താകും. 2016-ല്‍ സേവനത്തിന്റെ ഭാഗമായ ശേഷം തേജസ് വിമാനം നേരിടുന്ന മൂന്നാമത്തെ വലിയ സാങ്കേതിക പ്രതിസന്ധിയാണിത്. 2024 മാര്‍ച്ചില്‍ ജയ്സാല്‍മീറില്‍ വെച്ച് നടന്ന ആദ്യ അപകടത്തില്‍ വിമാനം തകര്‍ന്നുവെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

2025 നവംബറില്‍ ദുബായ് എയര്‍ഷോയ്‌ക്കിടെ ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ വിങ് കമാന്‍ഡര്‍ നമന്‍ഷ് സിയാല്‍ വീരമൃത്യു വരിച്ചിരുന്നു. 2026 ഫെബ്രുവരിയില്‍ ലാന്‍ഡിംഗിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് വിമാനങ്ങള്‍ നിലത്തിറക്കിയിരിക്കുകയായിരുന്നു. ഇന്ന് മുതല്‍ തേജസ് വിമാനങ്ങള്‍ വീണ്ടും ആകാശത്ത് സജീവമാകുന്നതോടെ വ്യോമസേനയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകും.

Tags: tejasset to fly
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies