കൊച്ചി: തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. രണ്ട് മണിക്കകം അർഹരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകി.
പോസ്റ്റല്‍ ബാലറ്റ് നല്‍കിയെന്ന് മൂന്നരയ്‌ക്കകം ഹൈക്കോടതിയെ അറിയിക്കണമെന്നും കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണം. പോളിംഗ് ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്റുമാരുടെയും അടക്കം ആരുടെയും വോട്ടവകാശം തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ അപേക്ഷ പരിഗണിച്ച് ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടപടിയെടുക്കണമെന്നും കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കേരള എന്‍ജിഒ യൂണിയന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.















