ശോഭ സുരേന്ദ്രന് നേരെ കയ്യേറ്റ ശ്രമം: പിന്നാലെ നടന്ന് വീഡിയോ ചിത്രീകരിച്ച് കോൺഗ്രസ് ഗുണ്ടകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശോഭ സുരേന്ദ്രന് നേരെ കയ്യേറ്റ ശ്രമം: പിന്നാലെ നടന്ന് വീഡിയോ ചിത്രീകരിച്ച് കോൺഗ്രസ് ഗുണ്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 01:32 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിൽ വൻ മുന്നേറ്റം കാഴ്ച വെച്ച് വിജയത്തിലേക്ക് കുതിക്കുന്ന എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദനെ കൈയ്യൂക്ക് കൊണ്ട് നേരിടാൻ കോൺഗ്രസ് ശ്രമം. നിശബ്ദ പ്രചാരണ ദിനത്തിൽ പാലക്കാട് കണ്ണാടിയിൽ വീടുകളിൽ നേരിട്ടെത്തി വോട്ടുറപ്പിക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രനെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനും കോൺഗ്രസ് ഗുണ്ടകൾ ശ്രമിച്ചത്.

KL-04 T 2025 എന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനത്തിലാണ് കോൺഗ്രസിന്റെ ഗുണ്ടകൾ എത്തിയത്. വോട്ടർമാരെ കാണുന്ന ശോഭ സുരേന്ദ്രന്റെ വീഡിയോ കാറിനുള്ളിൽ ഇരുന്നു പകർത്താനായിരുന്നു ഗുണ്ടാസംഘം ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ശോഭ സുരേന്ദ്രൻ ഇവരുടെ നീക്കം ചോദ്യം ചെയ്തു. ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്നവർ ശോഭക്കെതിരെ രംഗത്തു വരികയായിരുന്നു. അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തരുത് എന്നാവശ്യപ്പെട്ട ശോഭ സുരേന്ദ്രന് നേരെ ഇവർ തട്ടിക്കയറി. തന്റെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തരുത് എന്ന് ശബ്ദമുയർത്തി പറഞ്ഞതോടെ കോൺഗ്രസ് ഗുണ്ടാ സംഘം ശോഭാ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ പോലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

പരാജയഭീതി പൂണ്ട കോൺഗ്രസ് ഇതാദ്യമായല്ല ശോഭാസുരേന്ദ്രനെതിരെ രംഗത്തു വരുന്നത്. കോൺഗ്രസിന്റെ സൈബർ അണികൾ കേട്ടാൽ അറക്കുന്ന ഭാഷയിൽ ശോഭാസുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു.ഈ സൈബർ ഗുണ്ടകളിൽ പലരും വിദേശത്ത് ജോലിചെയ്യുന്ന ആളുകളായിരുന്നു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ,പ്രശോഭ് എന്നിവരുടെ മാഫിയ പ്രവർത്തനം തുറന്നു പറഞ്ഞതിനെ തുടർന്നാണ് ശോഭാക്കെതിരെ ആക്രമണം കടുപ്പിച്ചത്.

ഈ സംഭവത്തിലും എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആരൊക്കെയാണ് സൈബർ ഗുണ്ടകളെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുന്നേറ്റത്തിൽ വിറളി പൂണ്ടാണ് കോൺഗ്രെസ്സുകാർ സൈബർ ആക്രമണം നടത്തുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Tags: SHOBHA SURENDRANPalakkad Assembly constituencykerala assembly election 2026
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies