കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കായംകുളം എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ എത്തിയ പോലീസ് വാഹനത്തില്‍ പാമ്പ്. വോട്ടിങ് കേന്ദ്രത്തിലുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ സ്ഥലത്തെത്തിയത്. വാഹനം പാര്‍ക്ക് ചെയ്തതിന് പിന്നാലെയാണ് ഉള്ളില്‍ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നവരും അല്പനേരം പരിഭ്രാന്തരായി.
പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ അത് തനിയെ ജീപ്പില്‍ നിന്നും പുറത്തിറങ്ങി. സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാമ്പ് ഇഴഞ്ഞുപോയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. വോട്ടെടുപ്പ് തടസ്സപ്പെടാതെ തന്നെ പ്രശ്‌നം പരിഹരിക്കാനും സാധിച്ചു. ബൂത്തിന് സമീപത്തെ കുറ്റിക്കാടുകളില്‍ നിന്നാകാം പാമ്പ് വാഹനത്തില്‍ കയറിയതെന്നാണ് നിഗമനം.















