തൃണമൂലിന്റെ 15 വര്‍ഷത്തെ ഭരണം ബംഗാളില്‍ ഭയമാണ് നല്‍കിയത്; അധികാരത്തിലെത്തിയാല്‍ ആദ്യം ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കും: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃണമൂലിന്റെ 15 വര്‍ഷത്തെ ഭരണം ബംഗാളില്‍ ഭയമാണ് നല്‍കിയത്; അധികാരത്തിലെത്തിയാല്‍ ആദ്യം ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 03:57 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണം സംസ്ഥാനത്തെ ഓരോ സാധാരണക്കാരന്റെയും മനസ്സില്‍ ഭയം മാത്രമാണ് വളര്‍ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച പശ്ചിമ ബംഗാളിലെ കത്വയില്‍ നടന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്‌ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാന്‍ തീരുമാനമെടുക്കും,’ അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലെ സര്‍ക്കാര്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ ഈ പദ്ധതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃണമൂല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ‘നിര്‍മം സര്‍ക്കാര്‍’ (ക്രൂരമായ സര്‍ക്കാര്‍) എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘നിലവിലുള്ള ജനക്ഷേമ പദ്ധതികള്‍ ബിജെപി നിര്‍ത്തിവെക്കില്ല. എന്നാല്‍ പദ്ധതികളുടെ പേരില്‍ നടക്കുന്ന കൊള്ളയും അഴിമതിയും ഞങ്ങള്‍ അവസാനിപ്പിക്കും. തൃണമൂല്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികളെക്കുറിച്ച് ബിജെപി സമഗ്രമായ ധവളപത്രം പുറത്തിറക്കും,’ മോദി പറഞ്ഞു.

സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ തകര്‍ച്ചയ്‌ക്ക് കാരണം തൃണമൂലിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൃഷി മേഖലയെ തകര്‍ത്ത നയങ്ങളില്‍ മാറ്റം വരുത്തി കര്‍ഷകരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ, ബംഗാളിലെ രാഷ്‌ട്രീയ അക്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. നിയമവാഴ്ച ഉറപ്പാക്കി പൗരന്മാരുടെ സുരക്ഷ ബിജെപി സര്‍ക്കാര്‍ വീണ്ടെടുക്കുമെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

Tags: Narendra Modibengal electionthrinamul congress
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies