അഗ്നിവീർ റിക്രൂട്ട്മെന്റ്; മൈസൂരുവിൽ ഏപ്രിൽ 19 മുതൽ 26 വരെ റാലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഗ്നിവീർ റിക്രൂട്ട്മെന്റ്; മൈസൂരുവിൽ ഏപ്രിൽ 19 മുതൽ 26 വരെ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള  റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ 2026 ഏപ്രിൽ 19 മുതൽ 26 വരെ സംഘടിപ്പിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റാലിയിൽ കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രസ്തുത വിഭാഗങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം.

കരസേനയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2025 മാർച്ച് 12 ന്  www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരമാണ്.

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം ഇതിനകം ഇതേ വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്.  ഉദ്യോഗാർഥികൾ അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലെ (CEE) പ്രകടനത്തിന്റെയും റാലിയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ഒരു തരത്തിലുമുള്ള തട്ടിപ്പുകാരുടെയും ഇടനിലക്കാരുടെയും ഇരകളാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: Agniveer Recruitment rally
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies