മുംബൈ: മഹാരാഷ്‌ട്ര നാസികിലെ ഐടി കമ്പനിയിൽ നടന്ന മതപരിവർത്തനത്തിൽ ഏഴ് പേർ അറസ്റ്റിൽ. പ്രമുഖ ബിപിഒ സ്ഥാപനത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ‘കോർപ്പറേറ്റ് ജിഹാദ്’ നടന്നത്. ആസിഫ് അൻസാരി, ഷാഫി ഷെയ്‌ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ, ഡാനിഷ് ഷെയ്‌ക്ക്, ഒരു യുവതി എന്നിവരാണ് പിടിയിലായത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഘം യുവതികളെ നിർബന്ധിച്ച് ഗോമാംസം കഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്‌ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട് .
മാർച്ച് 25 ന് ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് മതം മാറ്റിയെന്നും കാണിച്ച് യുവതി നൽകിയ പരാതിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കോർപ്പറേറ്റ് ജിഹാദി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ മഹാരാഷ്‌ട്ര പൊലീസിന് ലഭിച്ചത്.
ട്രെയിനികളായി എത്തുന്ന പാവപ്പെട്ട യുവതികളെയാണ് സംഘം ലക്ഷ്യമിട്ടത്. അറസ്റ്റിലായവരെല്ലാം സ്ഥാപനത്തിലെ ഉന്നത പദവിയിൽ ജോലി ചെയ്യുന്നവരാണ്. ശമ്പള വർദ്ധനവിനും ജോലി സുരക്ഷയുടെയും പേരിലായിരുന്നു ചൂഷണം. ഇതിന്റെ ആദ്യപടിയായി റംദാൻ നോമ്പെടുക്കാൻ ഇവർ പ്രേരിപ്പിക്കുന്നു. പിന്നീട് നോമ്പ് തുറയുടെ മറവിൽ നിർബന്ധപൂർവ്വം ഗോമാംസം കഴിക്കാൻ നൽകുന്നു. പിന്നീടാണ് മതപരിവർത്തനത്തിനുള്ള ശ്രമം നടന്നത്.
കമ്പനി അധികൃതരുടെ അറിവോടെയല്ല സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ജാഗ്രത കുറവുണ്ടായി. മഹാരാഷ്‌ട്ര സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കേസ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.















