അഗ്‌നിരക്ഷാസേനയ്ക്ക് വഴിമുടക്കി; കാര്‍ ഡ്രൈവര്‍റുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഗ്‌നിരക്ഷാസേനയ്‌ക്ക് വഴിമുടക്കി; കാര്‍ ഡ്രൈവര്‍റുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 08:22 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: അത്യാഹിത വിഭാഗത്തിലേക്ക് കുതിച്ച അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിന് സൈറണ്‍ മുഴക്കിയിട്ടും വഴി നല്‍കാതിരുന്ന കാര്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) കടുത്ത നടപടി. കുത്തിയത്തോട് സ്വദേശിയായ വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ശിക്ഷാ നടപടിയുടെ ഭാഗമായി അഞ്ച് ദിവസം മലപ്പുറം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രത്യേക പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപ്പിടിത്തം അണയ്‌ക്കാന്‍ പോയ ആലപ്പുഴ യൂണിറ്റിലെ ഫയര്‍ എഞ്ചിനാണ് വഴിയില്‍ തടസ്സം നേരിട്ടത്. KL 32 V 7934 എന്ന നമ്പറിലുള്ള കാര്‍ ഏറെദൂരം ഫയര്‍ ഫോഴ്‌സ് വാഹനത്തിന് മുന്നില്‍ വഴി നല്‍കാതെ സഞ്ചരിച്ചു. നിരന്തരം ഹോണടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും കാര്‍ ഡ്രൈവര്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ ഉടമ വിചിത്രമായ കാരണമാണ് ബോധിപ്പിച്ചത്. മകന് കഠിനമായ പനിയായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന ടെന്‍ഷനിലായിരുന്നുവെന്നും, അതിനാല്‍ പിന്നില്‍ സൈറണ്‍ മുഴങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് ഇയാള്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണം ഉദ്യോഗസ്ഥര്‍ പരിഗണിച്ചെങ്കിലും, അടിയന്തര സാഹചര്യങ്ങളിലെ ഇത്തരം വീഴ്ചകള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തിയാണ് ശിക്ഷാ നടപടികളിലേക്ക് കടന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Tags: mvdblocking fire truckdriver liscence suspended
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies