പുതിയ നിയമനിര്‍മ്മാണത്തിലൂടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിക്കും; കണക്കുകള്‍ നിരത്തി അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ നിയമനിര്‍മ്മാണത്തിലൂടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിക്കും; കണക്കുകള്‍ നിരത്തി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമനിര്‍മ്മാണത്തിലൂടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവില്‍ 543 അംഗ സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 129 എംപിമാരാണുള്ളത് (23.76%). മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ലോക്സഭയിലെ ആകെ അംഗബലം 850 ആയി ഉയരുമ്പോള്‍ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം 195 സീറ്റുകളായി വര്‍ദ്ധിക്കും. അതായത് വിഹിതം 23.97 ശതമാനമായി ഉയരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങള്‍ തിരിഞ്ഞുള്ള ഏകദേശ സീറ്റ് കണക്ക്. കേരളം: നിലവിലെ 20 സീറ്റുകള്‍ 30 ആയി ഉയരും, തമിഴ്നാട്: 39-ല്‍ നിന്ന് 59 സീറ്റുകളാകും, കര്‍ണാടക: 28 സീറ്റുകള്‍ 42 ആയി വര്‍ദ്ധിക്കും, ആന്ധ്രാപ്രദേശ്: 25-ല്‍ നിന്ന് 38 ആയി ഉയരും, തെലങ്കാന: 17-ല്‍ നിന്ന് 26 സീറ്റുകളാകും. മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ രൂപീകരണത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ഷാ തള്ളി. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ അതേ നിയമം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

അതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും 2029-ന് മുന്‍പ് ഇത് നടപ്പിലാക്കില്ലെന്നും പ്രിയങ്ക ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്ന ചരിത്രപ്രധാനമായ ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം യാഥാര്‍ത്ഥ്യമാകുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.

Tags: Amith shaLoksabhaWomen Reservation Bill
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies