​"രോഗികളുടെ ജീവന് പുല്ലുവിലയോ?"തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 'തുണി കെട്ടിമറച്ച' ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 11:05 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച. ഇപ്പോൾ ജനറൽ സർജറി വിഭാഗം ഐസിയു പ്രവർത്തിക്കുന്നത് മുണ്ടുകളും തുണികളും കെട്ടിമറച്ചാണ്. സുരക്ഷിതമായ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട ഐസിയുവിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി. ഇത്തരമൊരു സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും രോഗികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

​കഴിഞ്ഞ മാർച്ച 17-നാണ് മെഡിക്കൽ കോളേജ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. ന്യൂറോ സർജറി, ജനറൽ സർജറി വിഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്ന ഐസിയു ആണ് അന്ന് കത്തിനശിച്ചത്. ഇതിനെത്തുടർന്ന് രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച മറ്റൊരു വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും കത്തിനശിച്ച ഐസിയു നന്നാക്കാനോ പകരം സംവിധാനം ഒരുക്കാനോ സർക്കാർ തയ്യാറായിട്ടില്ല.

അണുബാധ തടയേണ്ട സ്ഥലത്ത് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാണ്. തീപിടുത്തം നടന്ന സമയത്തും അതിന് ശേഷമുള്ള ദിവസങ്ങളിലുമായി അഞ്ച് പേരാണ് ആ വാർഡിൽ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ അന്ന് പരാതിപ്പെട്ടെങ്കിലും അധികൃതർ അത് അവഗണിക്കുകയായിരുന്നു. തീപിടുത്തത്തെക്കുറിച്ചോ തുടർന്നുണ്ടായ മരണങ്ങളെക്കുറിച്ചോ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല.

​ദയനീയാവസ്ഥയിലുള്ള ഐസിയുവിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും ഉയരുന്നത്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് കൂടി മെഡിക്കൽ കോളേജ് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. ​സാധാരണക്കാരായ രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ ഈ അവസ്ഥ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പരാജയമാണ്.

Tags: Health Minister veena GeorgeKerala Health MinistryThiruvanathapuram Medical College
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies