പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 04:37 pm IST
FacebookTwitterWhatsAppTelegram

ലുധിയാന: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ സഞ്ജീവ് അറോറയുടെ ലുധിയാനയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച പരിശോധന നടത്തി. രാവിലെ തന്നെ മന്ത്രിയുടെ വീട്ടിലെത്തിയ ഇ.ഡി സംഘത്തിന് സുരക്ഷയൊരുക്കാന്‍ വന്‍ കേന്ദ്ര പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

മന്ത്രിയുടെ ബിസിനസ് പങ്കാളികളായ ലുധിയാനയിലെ ഹേമന്ത് സൂദ്, ജലന്ധറിലെ ചന്ദ്രശേഖര്‍ അഗര്‍വാള്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും ഏജന്‍സി തിരച്ചില്‍ നടത്തി. സഞ്ജീവ് അറോറയുടെ മകനും ‘ഹാംപ്ടണ്‍ സ്‌കൈ റിയല്‍റ്റി ലിമിറ്റഡ്’ മാനേജിംഗ് ഡയറക്ടറുമായ കാവ്യ അറോറയുടെ വസതിയിലും പരിശോധന നടന്നു. ഒരാഴ്ചയ്‌ക്കിടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ വലിയ ഇ.ഡി നടപടിയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഎപി രാജ്യസഭാ എംപി അശോക് കുമാര്‍ മിത്തലിന്റെ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡിനോട് പ്രതികരിച്ച എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘മൂന്ന് ദിവസത്തിനിടെ ഒരു എഎപി നേതാവിനെതിരെ നടക്കുന്ന രണ്ടാമത്തെ ഇ.ഡി റെയ്ഡാണിത്. ഇതുവരെ നടത്തിയ ഈ റെയ്ഡുകളില്‍ നിന്നെല്ലാം എത്ര കള്ളപ്പണം കണ്ടെടുത്തു. ഒരു രൂപയെങ്കിലും കണ്ടെടുത്തിട്ടുണ്ടോ? അദ്ദേഹം എക്സില്‍ കുറിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി നിബന്ധനകള്‍ ലംഘിച്ച് വാണിജ്യ പദ്ധതികള്‍ക്കായി ഉപയോഗിച്ചുവെന്നും അനധികൃതമായി മറിച്ച് വിറ്റുവെന്നുമാണ് പ്രധാന ആരോപണം.

കൃത്രിമമായി സെയില്‍സ് കണക്കുകള്‍ പെരുപ്പിച്ചു കാട്ടി ഓഹരി വില വര്‍ധിപ്പിച്ചതായും ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയതായും ഇ.ഡി ആരോപിക്കുന്നു. യുഎഇയില്‍ നിന്നുള്ള നിയമവിരുദ്ധ വാതുവെപ്പ് പണം ഇന്ത്യയിലേക്ക് എത്തിക്കാന്‍ ‘റൗണ്ട് ട്രിപ്പിംഗ്’ രീതി ഉപയോഗിച്ചതായി ഏജന്‍സി കണ്ടെത്തി. ഹേമന്ത് സൂദിന്റെ സ്ഥാപനങ്ങള്‍ വഴി ഈ പണം ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചതായാണ് വിവരം. ‘ഖിലാഡി ബുക്ക്’ എന്ന വാതുവെപ്പ് പ്ലാറ്റ്ഫോം നടത്തിയിരുന്ന ചന്ദ്രശേഖര്‍ അഗര്‍വാള്‍ വഴി ലഭിച്ച പണം സഞ്ജീവ് അറോറയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളില്‍ നിക്ഷേപിച്ചതായി ഇ.ഡി സംശയിക്കുന്നു.

രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വാതുവെപ്പ് സംഘങ്ങള്‍ക്ക് അറോറ സംരക്ഷണം നല്‍കിയതായും ആരോപണമുണ്ട്. നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ജിഎസ്ടി തട്ടിപ്പ് നടത്തിയതായും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

Tags: ed raidaap leaderpunjab ministersanjeev arora
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies