പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്രം; ഗോതമ്പ് സംഭരണ മാനദണ്ഡങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്രം; ഗോതമ്പ് സംഭരണ മാനദണ്ഡങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 05:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി/ചണ്ഡീഗഡ്: പഞ്ചാബിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സജീവ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിന്റെ പേരില്‍ തഴയപ്പെടാതിരിക്കാന്‍ ഗോതമ്പ് സംഭരണത്തിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ഷക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ച പുതിയ തീരുമാനപ്രകാരം, ഗോതമ്പ് മണികളുടെ തിളക്കം 70 ശതമാനം വരെ നഷ്ടപ്പെട്ടാലും അവ സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് തുണയാകുന്നതാണ് ഈ നടപടി. ചുളിഞ്ഞതും പൊട്ടിയതുമായ ഗോതമ്പ് മണികളുടെ സംഭരണ പരിധി നിലവിലുണ്ടായിരുന്ന 6 ശതമാനത്തില്‍ നിന്നും 15 ശതമാനമായി കേന്ദ്രം വര്‍ദ്ധിപ്പിച്ചു. നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ച ഗോതമ്പിന്റെ അളവ് ആകെ സംഭരണത്തിന്റെ 15 ശതമാനം വരെയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി.

അകാല മഴയും കടുത്ത ചൂടും കാരണം വിള മോശമായ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉടന്‍ തന്നെ കേന്ദ്ര സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിക്കുകയും അതിവേഗം റിപ്പോര്‍ട്ട് നല്‍കി ഇളവുകള്‍ അനുവദിക്കുകയുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും പഞ്ചാബിലെ കര്‍ഷകരുടെ പങ്കിനെ അംഗീകരിക്കുകയും അവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനാവശ്യമായി രാഷ്‌ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കേന്ദ്രം, ആവശ്യപ്പെട്ട ഉടന്‍ തന്നെ വിദഗ്ധ സംഘത്തെ അയച്ച് പരിഹാരം കാണുകയാണ് ചെയ്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇളവുകള്‍ അനുസരിച്ച് സംഭരിക്കുന്ന ഗോതമ്പ് പ്രത്യേകമായി സൂക്ഷിക്കാനും മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യം വഴി ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഈ സമയോചിതമായ ഇടപെടല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കിടയിലുണ്ടായിരുന്ന ആശങ്കകള്‍ക്ക് അറുതി വരുത്തിയിരിക്കുകയാണ്.

Tags: reliefpunjab farmersCentre relaxes Uniform Wheat Specifications
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies