കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടലിൽ ഒഴിവായത് വൻ ​ദുരന്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടലിൽ ഒഴിവായത് വൻ ​ദുരന്തം

Priya NambiarbyPriya Nambiar
Apr 18, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

 മറയൂർ: അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലേക്ക് കാട്ടുതീ പടർന്നു. കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജിലാണ് സംഭവം. അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപ്പെടലിൽ വലിയ ദുരന്തം ഒഴിവായി. ഒരുനിമിഷത്തെ ശ്രദ്ധക്കുറവുണ്ടായെങ്കിൽ കോളേജ് കെട്ടിടം മുഴുവനായും കാട്ടുതീയിൽ ഇല്ലാതാകുമായിരുന്നു.

വിദ്യാർഥികളടക്കം 150-ൽ അധികംപേർ കോളേജിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങുവാൻ കഴിയാത്തവിധം കെട്ടിടത്തിന് ചുറ്റും തീ പടർന്നിരുന്നു. ഉച്ചയ്‌ക്ക് ലഞ്ച് ബ്രേക്ക് സമയത്ത് ഏകദേശം ഒന്നരമണിയോടുകൂടിയാണ് പ്രിൻസിപ്പൽ ജി. ശ്രീകുമാറിനും ജീവനക്കാരൻ എസ്.ഇന്ദ്രജിത്തിനും വയർ കരിയുന്ന ഗന്ധം ലഭിച്ചത്. സംശയംതോന്നി പെട്ടെന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് അന്തരീക്ഷത്തിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ടത്.

തുടർന്ന് ഓഫീസിന് പുറകിൽ താഴെനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കോളേജ് സ്ഥാപിച്ചിരിക്കുന്നത് ഒരു കുന്നിൻമുകളിലാണ്. മൂന്നുവശവും വലിയചരിവായതിനാൽ കാറ്റി​ന്റെ ശക്തിയും കൂടുതലാണ്. അതിനാൽ നിമിഷനേരം കൊണ്ടാണ് തീ മുകളിലേക്ക് പടർന്നത്. കോളേജ് കെട്ടിടത്തിന്റെ ടെറസിൽകിടന്ന കരിയിലകൾക്ക് തീപിടിച്ചു. കൂടാതെ ഉപേക്ഷിച്ചിട്ടിരുന്ന പ്ളാസ്റ്റിക് കസേരകൾക്കും കുടിവെള്ള പൈപ്പിനും വൈദ്യുതി സർവീസ് വയറുകളിലേക്കും ഒ.എഫ്.സി. കേബിളുകൾക്കും തീ പിടിക്കുകയായിരുന്നു.

ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചിക്കുകയും ടെറസിലും മറ്റും കിടന്നിരുന്ന കത്തുവാൻ സാധ്യതയുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കുമാറ്റുകയും ചെയ്തു. സമീപമുള്ള ടാങ്കിൽ നിന്നും പൈപ്പിൽനിന്നും വെള്ളമെത്തിച്ച് വിദ്യാർഥികൾ കോളേജ് കെട്ടിടത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ മറുവശത്ത് തീ വീണ്ടും പടരുകയായിരുന്നു. മറയൂർ പോലീസ് സംഘത്തി​ന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടൽ വലിയൊരു ​ദുരന്തം ഒഴിവാക്കിയെന്ന് പ്രിൻസിപ്പൽ ഡോ.ജി. കൃഷ്ണകുമാർ പറഞ്ഞു.

Tags: fire
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies