എറണാകുളം: വീണ്ടും കാട്ടാനയാക്രമണം. ഒരാൾക്ക് പരിക്ക്. കോതമംഗലത്താണ് സംഭവം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഗോപിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തലവച്ചപാറ ഉന്നതിയിലെ കവത്തോടു ഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വനവിഭവങ്ങൾ ശേഖരിക്കാനായി ബന്ധുവിനോടൊപ്പം കാട്ടിലേക്ക് പോയതായിരുന്നു ഗോപി. ഒരു വളവു കഴിഞ്ഞ് മുന്നോട്ടു പോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിൽ ആനയെ കണ്ട സംഘം തിരിഞ്ഞോടിയെങ്കിലും ഗോപിയെ ആന തട്ടിയിടുകയായിരുന്നു. നടുവിന് പരിക്കേറ്റ ഗോപിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















