വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്; മുഖം പോലും കഴുകരുത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്; മുഖം പോലും കഴുകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 09:23 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം പടരുന്നു. രോഗം ബാ​ധി​ച്ച് സംസ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ മ​രി​ച്ച​ത് 15 പേരാണ്. 83 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ 12 വ​രെ​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കാ​ണി​ത്.

ഈ ​മാ​സം 12 വ​രെ മാ​ത്രം സംസ്ഥാനത്ത് 11 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു. ഏ​പ്രി​ൽ എ​ട്ടി​ന് പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്. ഇദ്ദേഹം നേ​ര​ത്തെ ലിം​ഫോ​മ എ​ന്ന ത​രം കാ​ൻ​സ​ർ ബാധിച്ച് തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗ​ബാ​ധ എ​വി​ടെ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് ഇ​തി​ന്‍റെ ഫ​ലം വ​രേ​ണ്ട​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച, പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ​രി​ധി​യി​ലു​ള്ള 14 കാ​ര​ൻ ശ​നി​യാ​ഴ്ച​യും മ​രി​ച്ചു. ഈ ബാലനെ തൃ​ശൂ​രി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം കാ​ര​ണ​മാ​ണ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ കു​ള​ങ്ങ​ളി​ലും മ​റ്റും വി​ട​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ കു​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ക്കാ​നും ക​ളി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​മീ​ബി​ക് സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ൽ അ​വ വെ​ള്ള​ത്തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

വൃത്തിയില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുകയോ നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നീന്തൽ കുളങ്ങളിൽ ശാസ്ത്രീയ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങാനുള്ള സാധ്യത മുൻനിർത്തിയാണു മുന്നറിയിപ്പ്.

മലിനമായ ജലാശയങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായേക്കാവുന്ന രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മുങ്ങിക്കുളിക്കുകയും നീന്തുകയും ചെയ്യുന്നതുവഴി ഇത്തരം രോഗാണുക്കൾ തലച്ചോറിലെത്തി രോഗബാധയ്‌ക്കു സാധ്യതയുണ്ട്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ തലച്ചോറിലേക്കെത്തും.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം 2025ൽ ​സം​സ്ഥാ​ന​ത്താ​കെ 201 പേ​ർ​ക്കാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച​ത്. ഇ​തി​ൽ 47 പേ​ർ മ​രി​ച്ചു. ഇ​തി​ൽ ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർ വ​രെ ഉ​ൾ​പ്പെ​ടും. പ​ല കേ​സു​ക​ളി​ലും ഇ​പ്പോ​ഴും കൃ​ത്യ​മാ​യ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പനി, തലവേദന, ഓക്കാനം, ഛർദി, ബോധക്കേട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് / വേദന, നടുവേദന എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ചികിത്സതേടി മരുന്നു കഴിച്ചിട്ടും പനി മാറുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സതേടണം. സമീപകാലത്ത് കുളത്തിലോ മറ്റോ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും ഡോക്ടറെ അറിയിക്കണമെന്നു അധികൃതർ അറിയിച്ചു.

Tags: Amebic Meningoencephalitis
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies