ശത്രുവിന്റെ കുഴിബോംബുകള്‍ ഇനിപ്പേടിക്കണ്ട; ടാങ്കുകള്‍ക്കായി 975 കോടിയുടെ 'ട്രോള്‍' സംവിധാനം സ്വന്തമാക്കി ഇന്ത്യന്‍ സൈന്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശത്രുവിന്റെ കുഴിബോംബുകള്‍ ഇനിപ്പേടിക്കണ്ട; ടാങ്കുകള്‍ക്കായി 975 കോടിയുടെ ‘ട്രോള്‍’ സംവിധാനം സ്വന്തമാക്കി ഇന്ത്യന്‍ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 09:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും മുന്നേറ്റത്തിന് തടസ്സമാകുന്ന കുഴിബോംബുകളെ നിഷ്പ്രഭമാക്കാന്‍ അത്യാധുനിക ‘ട്രോള്‍’ സംവിധാനവുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കുകളായ ടി-72, ടി-90 എന്നിവയില്‍ ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിനായി 975 കോടി രൂപയുടെ കരാറില്‍ മന്ത്രാലയം ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.

ടാങ്കുകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് ട്രോള്‍ അസംബ്ലി. യുദ്ധസമയത്ത് ശത്രുക്കള്‍ മണ്ണില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കുഴിബോംബുകള്‍ തിരിച്ചറിയാനും അവ സുരക്ഷിതമായി നീക്കം ചെയ്യാനുമാണ് ഇത് ഉപയോഗിക്കുന്നത്. ടാങ്ക് മുന്നോട്ട് നീങ്ങുമ്പോള്‍ അതിനു മുന്നിലുള്ള മണ്ണിലെ കുഴിബോംബുകളെ ഈ സംവിധാനം പുറത്തെടുക്കുകയോ സുരക്ഷിതമായി പൊട്ടിച്ചുകളയുകയോ ചെയ്യുന്നു. ഇത് ടാങ്കുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ സുരക്ഷിതമായ ഒരു പാത ഒരുക്കുന്നു.

കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ‘പ്രോക്സിമിറ്റി മാഗ്നറ്റിക് ഫ്യൂസ്’ കുഴിബോംബുകളെപ്പോലും കണ്ടെത്തി നശിപ്പിക്കാന്‍ ഇതിന് ശേഷിയുണ്ട്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡി.ആര്‍.ഡി.ഒ രൂപകല്‍പ്പന ചെയ്ത ഈ സംവിധാനം പൂര്‍ണ്ണമായും തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും, സ്വകാര്യ കമ്പനിയായ ഇലക്ട്രോ ന്യൂമാറ്റിക്സ് ആന്റ് ഹൈഡ്രോളിക്സും ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

കുഴിബോംബുകള്‍ നീക്കം ചെയ്യാന്‍ സൈനികര്‍ നേരിട്ട് ഇറങ്ങേണ്ടതില്ല എന്നതിനാല്‍ അപകടസാധ്യത കുറയുന്നു. ടാങ്കിന്റെ വേഗത കുറയ്‌ക്കാതെ തന്നെ പ്രദേശം സുരക്ഷിതമാക്കാം. സൈനിക വാഹനങ്ങളുടെ നീക്കം വേഗത്തിലാക്കുന്നത് വഴി യുദ്ധമുഖത്ത് പെട്ടെന്നുള്ള നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ കരാര്‍. കവചിത വിഭാഗത്തിന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ പുതിയ സാങ്കേതികവിദ്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ വിലയിരുത്തല്‍.

Tags: defence ministrybreachingTRAWLarmy minefield
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies