നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കസ്റ്റഡിയില്‍; കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഇരകള്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കസ്റ്റഡിയില്‍; കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഇരകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 08:13 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. നോയിഡയില്‍ നിന്ന് പിടികൂടിയ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 1200-ഓളം പേര്‍ ഈ പ്രത്യേക ആപ്പ് വഴി കടമെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍ രാജ് വെളിപ്പെടുത്തി. കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

നോയിഡയിലെ ഒരു ഐടി പാര്‍ക്കിന് സമാനമായ സാഹചര്യത്തില്‍ 40-ഓളം ജീവനക്കാരെ വച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇരകളെയും അവരുടെ ബന്ധുക്കളെയും വിളിക്കാന്‍ ഫോണിന് പകരം അത്യാധുനികമായ ‘സിം ബോക്‌സുകളാണ്’ ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇതിലൂടെ യഥാര്‍ത്ഥ ലൊക്കേഷന്‍ മറച്ചുവെക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. നിതിന്‍ രാജിന്റെ അധ്യാപിക നല്‍കിയ പരാതിയാണ് സംഘത്തെ കുടുക്കാന്‍ സഹായിച്ചത്. നിതിന്‍ എടുത്ത വായ്പയുടെ പേരില്‍ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നിരുന്നു. ഇത് നിതിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ലോണ്‍ മാഫിയ അധ്യാപികയെ ശല്യം ചെയ്ത വിവരം കോളജ് അധികൃതര്‍ അറിഞ്ഞിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് നിതിന്‍ കോളജ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സിം ബോക്‌സുകളും സിം കാര്‍ഡുകളും പോലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. സമാനമായ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

Tags: loan appnithin raj deathoperatores arrested
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies