യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ റണ്‍വേയൊരുക്കി വ്യോമസേനയുടെ കരുത്തുപ്രകടനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ റണ്‍വേയൊരുക്കി വ്യോമസേനയുടെ കരുത്തുപ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 10:04 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ വ്യോമസേനയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ അഭ്യാസപ്രകടനങ്ങള്‍ക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കമായി. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എമര്‍ജന്‍സി റണ്‍വേയിലാണ് വ്യോമസേനയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ കരുത്തരായ ജാഗ്വാര്‍, സുഖോയ് (Su-30 MKI), മിറാഷ് 2000 (Mirage 2000) എന്നീ യുദ്ധവിമാനങ്ങള്‍ എക്‌സ്പ്രസ് വേയില്‍ വിജയകരമായി ലാന്‍ഡിംഗും ടേക്ക്-ഓഫും നടത്തി.

Mi-17 V5 ഹെലികോപ്റ്ററുകളില്‍ നിന്ന് ഗരുഡ് കമാന്‍ഡോകള്‍ അതിവേഗം താഴേക്ക് ഇറങ്ങുന്ന ‘സ്ലിതറിംഗ്’ പ്രകടനം ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു. C-295, AN-32 എന്നീ വിമാനങ്ങളും പരീക്ഷണത്തിന്റെ ഭാഗമായി റണ്‍വേയില്‍ ഇറക്കി. സാധാരണ റോഡുകളില്‍ നിന്ന് വ്യത്യസ്തമായി, അതിവേഗത്തില്‍ വരുന്ന യുദ്ധവിമാനങ്ങളുടെ ആഘാതം താങ്ങാനായി 320 mm കനത്തിലുള്ള പ്രത്യേക കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കൂരേഭറിന് സമീപമുള്ള അര്‍വല്‍ കിരി കര്‍വത് എന്ന സ്ഥലത്താണ് ഈ എമര്‍ജന്‍സി സ്ട്രിപ്പ് സ്ഥിതി ചെയ്യുന്നത്.

2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ പാതയില്‍ അന്ന് തന്നെ സി-130 ജെ ഹെര്‍ക്കുലീസ് വിമാനം ഇറങ്ങി കരുത്ത് തെളിയിച്ചിരുന്നു. രണ്ട് ദിവസത്തെ അഭ്യാസപ്രകടനം വ്യാഴാഴ്ചയും തുടരും. ശത്രുരാജ്യങ്ങളുടെ ആക്രമണം മൂലം വ്യോമതാവളങ്ങള്‍ തകരുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയപാതകളെ എങ്ങനെ തന്ത്രപരമായി ഉപയോഗിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ബുധനാഴ്ച നടന്ന ഈ സൈനിക പ്രകടനം.

Tags: INDIAN AIRFORCEUTHARPRADESHpoorvanchal express way
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies