പത്തനംതിട്ട : AC-യിൽ നിന്ന് തീ പടർന്നു പിടിച്ച് വീടിന് നാശനഷ്ടം. പത്തനംതിട്ട കോഴഞ്ചേരിയിൽ മാത്യു തോമസ് എന്നയാളുടെ വീട്ടിലെ AC ആണ് തീപിടിച്ചത്. 2 മുറികളിലേക്ക് തീ പടർന്നു
സംഭവ സമയത്ത് മാത്യുവും ഭാര്യ സൂസമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീ പടർന്ന സമയം ഇരുവരും പുറത്തേക്ക് ഓടി.തിരുവല്ലയിൽ നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷ സേനയെത്തി. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷ സേനയും കൂടിയാണ് തീ അണച്ചത്.















